കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയ്ക്ക് തിരിച്ചടി. കൊല്‍ക്കത്തയുടെ മാര്‍ക്വീ താരമായ ഹെല്‍ഡര്‍ പോസ്റ്റിഗ പരുക്കേറ്റതിനാല്‍ അടുത്ത കുറേ മത്സരങ്ങള്‍ക്കുണ്ടാവില്ല. മസിലിന് പരുക്കേറ്റതിനാല്‍ പോസ്റ്റിഗ അടുത്ത നാല് ആഴ്ചയോളം കളിക്കാനുണ്ടാവില്ല. ചികിത്സയ്ക്കായി പോസ്റ്റിഗ നാട്ടിലേക്ക് പറന്നു. സ്വന്തം ഡോക്ടറുടെ കീഴിലാണ് പോസ്റ്റിഗയുടെ ചികിത്സ. നാല് ആഴ്ചയോളം പോസ്റ്റിഗയ്ക്ക് വിശ്രമം വേണ്ടിവരുമെന്ന് അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
എംആര്‍ഐ സ്‌കാന്‍ റിപ്പോര്‍ട്ടില്‍ പോസ്റ്റിഗയുടെ മസിലുകള്‍ വലിഞ്ഞതായി കണ്ടിരുന്നു. അതുകൊണ്ട് ഇക്കാര്യം സഹഉടമകളായ അത്‌ലറ്റികോ മാഡ്രിഡുമായി സംസാരിച്ചു. ഇതനുസരിച്ച് പോസ്റ്റിഗയുടെ പേഴ്‌സണല്‍ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ചാണ് പോസ്റ്റിഗയെ നാട്ടിലേക്ക് മടക്കി അയച്ചത്. ഒക്ടോബര്‍ 29ന് ഡല്‍ഹി ഡൈനാമോസിനെതിരായ രണ്ടാം ഹോം മത്സരത്തില്‍ കളിക്കാന്‍ പോസ്റ്റിഗയുണ്ടാകുമെന്ന് ടീം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here