ഗോമാംസ കയറ്റുമതി തടയാന്‍ എല്ലാ തുറമുഖങ്ങളിലും പരിശോധനാകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍; കേരളത്തിലടക്കം പ്രവര്‍ത്തിക്കുന്ന നിയമവിരുദ്ധ അറവുശാലകള്‍ അടച്ചുപൂട്ടും

ദില്ലി: രാജ്യത്ത് ഗോമാംസ കയറ്റുമതി തടയാന്‍ എല്ലാ തുറമുഖങ്ങളിലും പരിശോധനാകേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ അടക്കം നിയമവിധേയം അല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ അറവുശാലകളും അടച്ചുപൂട്ടുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ഗോമാംസ കയറ്റുമതി തടയുന്നതിനായി കൊച്ചി, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ അടക്കം രാജ്യത്തെ തുറമുഖങ്ങളില്‍ കര്‍ശന പരിശോധന ലാബുകള്‍ സ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കേന്ദ്രകൃഷി സഹമന്ത്രി സഞ്ജീവ് ബലിയാന്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാനങ്ങളിലെ കൃഷി ഭക്ഷ്യ കയറ്റുമതി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.

രാജ്യത്ത് ഗോമാംസം ബീഫ് എന്ന പേരില്‍ കയറ്റുമതി ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ മീറ്റ് വെബ് എന്ന സോഫറ്റെവെയര്‍ നടപ്പാക്കുന്നണ്ടെന്നും ഇത് കൂടുതല്‍ ആധുനിതകവത്കരിക്കുമെന്നും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വ്യക്തമാക്കി. ഗോമാംസം കയറ്റുമതി ചെയ്യുന്നുണ്ടൊയെന്ന് അറിയാന്‍ പരിശോധനകള്‍ കര്‍ശനമാക്കിയതോടെ ഏപ്രില്‍ ഓഗസ്റ്റ് കാലയളവില്‍ 15 ശതമാനത്തോളം, ഏകദേശം 1500 മില്ല്യണ്‍ ഡോളറിന്റെ കുറവുണ്ടായെന്ന റിപ്പോര്‍ട്ടും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ സമര്‍പ്പിച്ചു.

രാജ്യത്ത് നിയമപ്രകാരം 1696 അറവുശാലകളാണ് ഉള്ളതെന്നും ബാക്കിയുള്ള മുഴുവന്‍ അറവുശാലകളും അടച്ചുപൂട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രകൃഷി സഹമന്ത്രി അറിയിച്ചു. കേരളത്തിലടക്കം അഞ്ച് സംസ്ഥാനങ്ങളിലും ലക്ഷദീപിലും ഗോവധനിരോധനം ഇല്ലെന്നതും യോഗത്തില്‍ ചര്‍ച്ചയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News