നാലാം പിഎൽസി യോഗം ഇന്ന്; ആശ്വാസകരമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിൽ സമരക്കാർ

തിരുവനന്തപുരം: ഇന്ന് നടക്കുന്ന നാലാമത് പിഎൽസി യോഗത്തിലെങ്കിലും ആശ്വാസകരമായ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മൂന്നാറിലെ സമരക്കാർ. ഉചിതമായ തീരുമാനമുണ്ടായില്ലെങ്കിൽ സമരം സെക്രട്ടറിയേറ്റ് പടിക്കലേക്ക് മാറ്റാനുള്ള നീക്കത്തിലാണ് സംയുക്ത ട്രേഡ് യൂണിയൻ.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മുഖ്യമന്ത്രിയും പങ്കെടുക്കുന്ന യോഗം നടക്കുക. കഴിഞ്ഞ ദിവസം നടന്ന മൂന്നാം ഘട്ട ചർച്ചയിൽ തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തിയിരുന്നില്ല. അടിസ്ഥാന ശമ്പളം അഞ്ഞൂറ് രൂപയാക്കി വർധിപ്പിക്കുക എന്ന ആവശ്യം ട്രേഡ് യൂണിയനുകൾ മുമ്പോട്ട് വച്ചപ്പോൾ അത് അംഗീകരിക്കാൻ തോട്ടം ഉടമകൾ തയ്യാറായില്ല.

അതേസമയം, ദിവസ വേതനം 500 രൂപയാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഐക്യ ട്രേഡ് യൂണിയൻ നടത്തിവരുന്ന അനിശ്ചിതകാല പണിമുടക്കും നിരാഹാര സമരവും ശക്തമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News