നവ്‌ജ്യോത് സിംഗ് സിദ്ധുവിന്റെ നില തൃപ്തികരം; അടുത്ത ദിവസം ആശുപത്രി വിടുമെന്ന് ഡോക്ടർമാർ

ദില്ലി: ധമനികളിൽ രക്തം കട്ടപിടിക്കുന്ന ഡീപ്പ്‌വെയ്ൻ ത്രോംബോസിസിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന മുൻ ക്രിക്കറ്റ് താരം നവ്‌ജ്യോത് സിംഗ് സിദ്ധുവിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ. ചൊവാഴ്ച വൈകിട്ടാണ് ബിജെപി നേതാവ് കൂടിയായ സിദ്ധുവിനെ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

രക്തയോട്ടം നിലച്ച് രക്തം കട്ടിയായി കിടക്കുന്ന രോഗാവസ്ഥയിലാണ് സിദ്ധു. ആശുപത്രിയിലെത്തിച്ച ശേഷം മരുന്നുകൾ നൽകിയ സിദ്ധുവിന്റെ നില മെച്ചപ്പെട്ടതായും സുഖം പ്രാപിച്ച് വരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. രക്തം അലിയാനുള്ള മരുന്നുകൾ നൽകി വരികയാണ്. കാലുവേദന ഈ രോഗത്തിന്റെ പ്രധാനലക്ഷണമാണ്.

സിദ്ധു തന്നെയാണ് തന്റെ രോഗാവസ്ഥ ട്വീറ്റിലൂടെ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News