ചില സിനിമകളിൽ നടൻ മോഹൻലാലിന്റെ പ്രകടനം കൂടുതൽ നാടകീയമാണെന്ന് തോന്നിയിട്ടുണ്ടെന്ന് പ്രശസ്ത ക്യാമാറാമാനും സംവിധായകനുമായ വേണു. ചിലപ്പോൾ അതൊന്നും ലാൽ മനപൂർവ്വം ചെയ്യുന്നതായിരിക്കില്ല. സിനിമയുടെ സാഹചര്യം കൊണ്ടോ സംവിധായകൻ ആവശ്യപ്പെടുന്നുണ്ടാകാമെന്നും വേണു ഒരു സിനിമാ വാരികക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ചില സിനിമകൾ കാണുമ്പോൾ ലാലിന് അതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് തോന്നാറുണ്ട്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും നല്ലതാണെന്ന അഭിപ്രായം തനിക്കില്ല. നല്ല വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിൽ, നല്ല സംവിധായകരെ കണ്ടെത്തുന്നതിൽ, ഒരു മികച്ച നടൻ കണ്ണുതുറന്ന് വച്ചിരിക്കണമെന്നും വേണു അഭിപ്രായപ്പെടുന്നു.
അഭിനയമാണ് മോഹൻലാലിന്റെ സൗന്ദര്യമെന്നും അല്ലാതെ ഫീച്ചേഴ്‌സല്ലെന്നും വേണു പറയുന്നു. ക്യാമറാമാന്റെ കണ്ണുകളിലൂടെ നോക്കിയാൽ ലാലിൽ ആകർഷകമായി തോന്നിയിട്ടുള്ളത് അദ്ദേഹത്തിന്റെ കണ്ണുകളാണ്. ലാലിന്റെ കണ്ണുകളിൽ മാത്രമേ ഞാൻ നോക്കാറുള്ളൂവെന്നും വേണു പറയുന്നു. കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിലേറെയായി മോഹൻലാൽ സ്‌ക്രീനിൽ നിറഞ്ഞുനിൽക്കുന്നുണ്ടെങ്കിൽ അതിനുകാരണം അദ്ദേഹത്തിന്റെ പെർഫോമൻസാണ് വേണു വിലയിരുത്തുന്നു.

Get real time update about this post categories directly on your device, subscribe now.