കണിച്ചുകുളങ്ങര (ആലപ്പുഴ): സംഘപരിവാര്‍ ബാന്ധവത്തില്‍ മലക്കം മറിഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിക്കൊപ്പമാണെങ്കില്‍ മൂന്നാം മുന്നണിയുടെ ആവശ്യമില്ല. ആരോപണങ്ങള്‍ കൊണ്ടൊന്നും താന്‍ തളരില്ലെന്നും വെള്ളാപ്പള്ളി കണിച്ചുകുളങ്ങരയിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
തനിക്കെതിരായ വി എസ് അച്യുതാനന്ദന്റെ ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളുന്നു. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണ് ആരോപണങ്ങള്‍. മാധ്യമങ്ങളിലെല്ലാം ഭൂരിപക്ഷ സമുദായ ഐക്യത്തിനെതിരായ വാര്‍ത്തകളാണു വരുന്നത്. ഈ ഐക്യത്തില്‍ മാധ്യമങ്ങള്‍ വിറളി പിടിച്ചിരിക്കുകയാണ്. ബിജെപിയുമായി എസ്എന്‍ഡിപിക്ക് യാതൊരു ബന്ധവുമില്ല. തന്നെ എതിര്‍ക്കുന്നതിലൂടെ വി എസ് നേട്ടമുണ്ടാക്കി. വി എസും വീക്ഷണവും ഒരേ ഭാഷയില്‍ സംസാരിക്കുന്നു.
ജാതിമത ചിന്തകള്‍ക്ക് അതീതമായ വി എസിന്റെ നിലപാടുകളോട് ബഹുമാനമാണുള്ളത്. പുതിയ പാര്‍ട്ടി ജാതി മത അയിത്തത്തിന് വിരുദ്ധമാണ്. ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും എസ്എന്‍ഡിപിക്ക് ശത്രുതയില്ല. താന്‍ ബീഫ് കഴിക്കുന്നയാളാണെന്നും ഇനിയും ബീഫ് കഴിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു-വെള്ളാപ്പള്ളി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here