കല്‍പറ്റ: വയനാട്ടില്‍ കായികതാരം ജീവനൊടുക്കിയത് മൊബൈല്‍ ഫോണ്‍ വാങ്ങിയതിനെത്തുടര്‍ന്നുള്ള ശകാരത്തില്‍ മനംനൊന്തെന്നു സൂചന. ഇന്നലെയാണ് കല്‍പറ്റ എസ്‌കെജെഎം എച്ച്എസ്എസിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയും കല്‍പറ്റ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെന്ററിലെ അന്തേവാസിയുമാ കെ എസ് രസ്‌നാമോള്‍(17) ജീവനൊടുക്കിയത്. ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്ന രസ്‌നാമോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ കോച്ചും മാതാവും താക്കീതു നല്‍കിയതായാണ് വിവരം. കമ്മല്‍ വിറ്റാണ് രസ്‌ന മൊബൈല്‍ ഫോണ്‍ വാങ്ങിയത്.
കണ്ണൂര്‍ ചെറുപുഴ സ്വദേശിനിയാണ് രസ്‌നാമോള്‍. കഴിഞ്ഞവര്‍ഷമാണ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ ചേര്‍ന്നത്. ഇന്നലെ രാവിലെ ഹാജര്‍ രേഖപ്പെടുത്താന്‍ വാര്‍ഡന്‍ എത്തിയപ്പോള്‍ മുറിയടഞ്ഞുകിടക്കുന്നതു കണ്ടു വാതില്‍ തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിടെ ദേശീയ ഇന്റര്‍ക്ലബ് അമച്വര്‍ ചാമ്പ്യന്‍ഷിപ്പില്‍ രസ്‌നാമോള്‍ ട്രിപ്പിള്‍ ജംപില്‍ വെങ്കലമെഡല്‍ നേടിയിരുന്നു.
ചൊവ്വാഴ്ച രാവിലെ പരിശീലനം കഴിഞ്ഞു വന്നശേഷവും കൈവശം മൊബൈല്‍ ഫോണ്‍ വയ്ക്കുന്നതിനെക്കുറിച്ചു കോച്ച് ചോദ്യം ചെയ്തിരുന്നു. സഹപാഠികളില്‍ ചിലരാണ് രസ്‌ന മൊബൈല്‍ ഉപയോഗിക്കുന്നതായി കോച്ചിനെ അറിയിച്ചത്. ഹോസ്റ്റലില്‍ മൊബൈല്‍ ഉപയോഗം നിരോധിച്ചിട്ടുള്ളതാണ്. തനിക്കു കിട്ടിയസമ്മാനത്തുകകള്‍ സ്വരുക്കൂട്ടിയാണ് മൊബൈല്‍ വാങ്ങിയതെന്ന് ആദ്യം പറഞ്ഞെങ്കിലും കമ്മല്‍ വിറ്റതായി പിന്നീടു സമ്മതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നു കോച്ച് വിവരം മാതാവിനെ അറിയിച്ചു. മാതാവ് രസ്‌നയെ ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്നാണ് ജീവനൊടുക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here