വെള്ളാപ്പള്ളി നടത്തിയതു കോടികളുടെ അഴിമതി; വായ്പ നല്‍കേണ്ട പണം വ്യാജരേഖ ഉപയോഗിച്ചു തിരിമറി നടത്തി; എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സ് അഴിമതിയുടെ രേഖകള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു

vellappally

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ കോടികളുടെ അഴിമതിയുടെ രേഖകള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു. എസ്എന്‍ഡിപി ശാഖായോഗങ്ങള്‍ വഴി നടത്തിയ മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ മറവിലാണ് വെള്ളാപ്പള്ളി അഴിമതി നടത്തിയത്. രണ്ടു ശതമാനം പലിശയ്്‌ക്കെടുത്ത പണം പന്ത്രണ്ടു ശതമാനം പലിശയ്ക്കു വായ്പ നല്‍കിയായിരുന്നു തിരിമറി. പത്തുശതമാനം ആളുകള്‍ക്കു മാത്രമാണ് വായ്പ ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പീപ്പിള്‍ ടിവി തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി ദിനകറാണ് കേരളത്തിലെ ഞെട്ടിക്കുന്ന അഴിമതിയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്.

പല മൈക്രോഫിനാന്‍സ് സ്വയം സഹായ സംഘങ്ങളും വ്യാജമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. പദ്ധതി നടപ്പാക്കിയ പതിനാലു ജില്ലകളിലും പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ അന്വേഷണം നടത്തിയപ്പോഴും വെള്ളാപ്പള്ളി നടത്തിയതു വന്‍ അഴിമതിയാണെന്നു വ്യക്തമായി. പല ഗുണഭോക്താക്കള്‍ക്കും പദ്ധതിയെക്കുറിച്ചും വായ്പയെക്കുറിച്ചും അറിയില്ലെന്നും വ്യക്തമായി. ഇതോടെ, വ്യാജരേഖ നിര്‍മിച്ചാണ് വെള്ളാപ്പള്ളി പണം കൈകാര്യം ചെയ്തതെന്നും വ്യക്തമായി. ഇത്തരത്തില്‍ സാധാരണക്കാരുടെ പേരില്‍ മൂന്നു കോടി രൂപയോളമാണ് വെള്ളാപ്പള്ളി തിരിമറി കാട്ടിയതെന്നും വ്യക്തമായി.

കോഴിക്കോട് ജില്ലയില്‍ അനുവദിക്കേണ്ടിയിരുന്ന 1.18 ലക്ഷത്തില്‍ നാല്‍പതു ലക്ഷം രൂപ മാത്രമാണ് സ്വയം സഹായ സംഘങ്ങള്‍ക്കു ലഭിച്ചത്. ആലപ്പുഴയില്‍ ഇല്ലാത്ത സ്വയം സഹായ സംഘങ്ങളുടെ പേരിലും ഇല്ലാത്ത ആളുകളുടെ പേരിലും പണം വെട്ടിപ്പു നടത്തിയത്. തൃശൂര്‍ ചാലക്കുടിയില്‍ പത്തുലക്ഷം മാത്രമാണ് എത്തിച്ചത്. മലപ്പുറത്ത് ഇരുപതു ലക്ഷം എത്തിക്കേണ്ട സ്ഥാനത്ത് ഒമ്പതു ലക്ഷം രൂപ മാത്രമാണ്. പല ജില്ലകളിലും പണം നല്‍കിയതിന്റെ രേഖകള്‍ പോലുമില്ല.

സാധാരണക്കാരായ നിരവധി പേരെ എസ്എന്‍ഡിപി നേതൃത്വം വഞ്ചിച്ചു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അഞ്ചു കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി നല്‍കേണ്ടിയിരുന്നത്. പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനില്‍നിന്നു പറ്റിയ അഞ്ചു കോടിയില്‍ രണ്ടരക്കോടിയില്‍ താഴെ തുക മാത്രമാണ് ജനങ്ങള്‍ക്കു വിതരണം ചെയ്തത്. 2003 മുതല്‍ 2009 വരെ ഈ പദ്ധതിയുടെ കീഴില്‍ പത്തരക്കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്. ഇതിന്റെ വിവരം ഇപ്പോള്‍ ലഭ്യമല്ല. ഇതു കൂടി പുറത്തുവരുമ്പോള്‍ വെള്ളാപ്പള്ളി നടത്തിയ വമ്പന്‍ അഴിമതിയുടെ വിവരങ്ങളായിരിക്കും പുറത്തുവരിക.

vella-1 vella-2 vella-3 vella-4 vella-5 vella-6 vella-7 vella-9

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News