ദീപ നിശാന്തിന് പിന്തുണയുമായി തോമസ് ഐസക്; ദേവസ്വം ബോര്‍ഡിന്റേത് അപകടകരമായ മാതൃക; സര്‍ക്കാരും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണം

കേരള വര്‍മ കോളജിലെ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് കൊച്ചി ദേവസ്വം ബോര്‍ഡിന്റെ അച്ചടക്ക നടപടി നേരിടുന്ന കേരള വര്‍മ കോളജിലെ അധ്യാപിക ദീപ നിശാന്തിന് പിന്തുണയുമായി സിപിഐഎം സംസ്ഥാന സമിതി അംഗം ഡോ.തോമസ് ഐസക്. ഫേസ്ബുക് പോസ്റ്റിലാണ് തോമസ് ഐസക് തന്റെ നിലപാട് വ്യക്തമാക്കിയത്. സ്വകാര്യ കോളജ് മാനേജ്‌മെന്റുകളുടെ ഇത്തരം സ്വേച്ഛാപരമായ നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്ന് തോമസ് ഐസക് ഫേസ്ബുക് പോസ്റ്റില്‍ പറയുന്നു. ഓട്ടോണമസ് കോളജുകളുടെയും മറ്റും ആവിര്‍ഭാവത്തിന്റെ പശ്ചാത്തലത്തില്‍ അപകടകരമായ മാതൃകയാണ് കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഭാസ്‌കരന്‍ നായരുടേത്.

യുഡിഎഫ് നോമിനികളും കോണ്‍ഗ്രസ് നേതാവുമാണ് ദേവസ്വം ബോര്‍ഡ് ഭരിക്കുന്നതെന്നിരിക്കെ ഇക്കാര്യത്തില്‍ സര്‍ക്കാരും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണം. രാജ്യവ്യാപകമായി മാട്ടിറച്ചി നിരോധനം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്ന ദിഗ്‌വിജയ് സിംഗിന്റെ നിലപാട് തന്നെയാണോ തനിക്കും എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്നും പോസ്റ്റില്‍ പറയുന്നു. കൊച്ചി ദേവസ്വം ബോര്‍ഡിന്റെയും കോളജ് മാനേജ്‌മെന്റിന്റെയും നടപടികള്‍ പിന്‍വലിക്കുക തന്നെ വേണം എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
പോസ്റ്റ് ചുവടെ വായിക്കാം;

വിചിത്രവും പ്രതിഷേധാര്‍ഹവുമായ സംഭവങ്ങളാണ് കേരള വര്‍മ്മ കോളജില്‍ ഉണ്ടായിരിക്കുന്നത്. കൊച്ചി ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുളള…

Posted by Dr.T.M Thomas Isaac on Tuesday, October 6, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News