ടോമിന്‍ തച്ചങ്കരിക്കെതിരെ ചീഫ്‌സെക്രട്ടറിയുടെ സത്യവാങ്മൂലം; ഭാര്യയുടെ ബിസിനസിലെ പങ്കാളിത്തം മറച്ചുവച്ചു

കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡി ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ ചീഫ്‌സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചു. ഹൈക്കോടതിയിലാണ് ചീഫ്‌സെക്രട്ടറി സത്യവാങ്മൂലം സമര്‍പ്പിച്ചത്. തച്ചങ്കരിയുടെ ഭാര്യ നടത്തുന്ന ബിസിനസില്‍ തച്ചങ്കരിക്കും പങ്കാളിത്തമുണ്ടെന്ന് സത്യവാങ്മൂലത്തില്‍ വിവരിക്കുന്നു. ബിസിനസില്‍ തച്ചങ്കരി നേരിട്ട് പങ്കാളിയാണ്. എന്നാല്‍, ഇക്കാര്യങ്ങളെല്ലാം സര്‍ക്കാരില്‍ നിന്ന് തച്ചങ്കരി മറച്ചുവച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തി വരുകയാണെന്നും ചീഫ്‌സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിവരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News