തോട്ടം തൊഴിലാളി സമരം; പിഎല്‍സി ചര്‍ച്ച പരാജയം; ഇടക്കാല ആശ്വാസ നിര്‍ദേശം യൂണിയനുകള്‍ തള്ളി

തിരുവനന്തപുരം: മൂന്നാറിലെ തോട്ടം തൊഴിലാളി സമരം തീര്‍ക്കാന്‍ വിളിച്ച നാലാമത് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ചര്‍ച്ചയും പരാജയം. ഇരുവിഭാഗവും നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ ഉറച്ചുനിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഇടക്കാല ആശ്വാസം നല്‍കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം യൂണിയനുകളും തോട്ടം ഉടമകളും തള്ളിക്കളഞ്ഞു. കമ്മീഷനെ നിയോഗിച്ച് കൂലി നിശ്ചയിക്കാമെന്ന സര്‍ക്കാരിന്റെ നിര്‍ദേശവും യൂണിയനുകള്‍ക്ക് സ്വീകാര്യമായില്ല. ഇതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.

ചര്‍ച്ച പരാജയമായതോടെ മൂന്നാറില്‍ സമരം കൂടുതല്‍ ശക്തമായി. മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. ഇന്നത്തെ ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്തിരുന്നില്ല. യൂണിയനുകളും തോട്ടം ഉടമകളും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here