തിരുവനന്തപുരം: യുഡിഎഫില്‍ സീറ്റുവിഭജന തര്‍ക്കത്തിന്മേല്‍ തീരുമാനമായില്ല. ഇടുക്കിയില്‍ പ്രശ്‌നം പരിഹരിക്കാന്‍ എട്ടംഗ സമിതിയെ നിയോഗിച്ചു. കൂറുമാറ്റം തടയാന്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ അതത് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കും. സീറ്റുവിഭജന ചര്‍ച്ച വെള്ളിയാഴ്ചയ്ക്കകം പൂര്‍ത്തിയാക്കാനും യുഡിഎഫ് തീരുമാനം. ഘടകക്ഷികള്‍ പരസ്പരം മത്സരിക്കുന്ന സാഹചര്യം ഉണ്ടാകില്ല. യോജിപ്പിന് സഹായകരമായ വിട്ടുവീഴ്ച എല്ലാ ഘടകക്ഷികളും നടത്തുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
എല്ലാ പ്രശ്‌നങ്ങളും ജില്ലാ തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. ലീഗുമായുള്ള പ്രശ്‌നവും അതാതിടത്ത് പരിഹരിക്കും. ഇല്ലെങ്കില്‍ സംസ്ഥാന നേതൃത്വം ഇടപെടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. മത്സരിച്ച സീറ്റുകള്‍ അതത് കക്ഷികള്‍ക്ക് വിട്ടുനല്‍കും. എസ്എന്‍ഡിപിയുടെ നീക്കങ്ങളെ അവഗണിക്കാനും യുഡിഎഫ് തീരുമാനിച്ചു. പാര്‍ട്ടി തീരുമാനം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാരിനുള്ള വിലയിരുത്തല്‍ ആകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യുഡിഎഫ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here