ശിവസേനയുടെ ഭീഷണി; ഗുലാം അലി മുംബൈയിലെ ഗസല്‍ പരിപാടി റദ്ദാക്കി

മുംബൈ: പ്രശസ്ത പാകിസ്താനി ഗസല്‍ ഗായകന്‍ ഗുലാം അലി മുംബൈയില്‍ നടത്താനിരുന്ന സംഗീത പരിപാടി റദ്ദാക്കി. ശിവസേനയുടെ ഭീഷണിയെത്തുടര്‍ന്നാണ് തീരുമാനം. മുംബൈയിലെ ഷണ്‍മുഖാനന്ദ് ഹാളില്‍ വെള്ളിയാഴ്ചയാണ് പരിപാടി തീരുമാനിച്ചിരുന്നത്.

പാകിസ്താനുമായി ബന്ധപ്പെട്ട എല്ലാ സാംസ്‌കാരിക സഹകരണത്തെയും എതിര്‍ക്കുമെന്നാണ് ശിവസേനയുടെ നിലപാട്. അതിന്റെ ഭാഗമായി ഗുലാം അലിയുടെ സംഗീത പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി. പാകിസ്താന്‍ ഇന്ത്യയ്ക്ക് എതിരാണെന്നും പാക് ഗായകരെ ഇന്ത്യയില്‍ പാടിക്കാന്‍ അനുവദിക്കില്ലെന്നും ശിവസേന നേതാവ് അക്ഷയ് ബദ്രപുര്‍ക്കര്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here