സൂറിച്ച്: ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്ക് സസ്‌പെന്‍ഷന്‍. ഫിഫയുടെ എത്തിക്‌സ് കമ്മിറ്റിയാണ് സെപ് ബ്ലാറ്ററെ സസ്‌പെന്‍ഡ് ചെയ്തത്. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ഫിഫയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായ കരാറുകളില്‍ ഏര്‍പ്പെട്ടതിനാണ് നടപടി. അഴിമതി ആരോപണം പരിശോധിക്കാന്‍ ചേര്‍ന്ന എത്തിക്‌സ് കമ്മിറ്റി ബ്ലാറ്റരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബ്ലാറ്റര്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടി ആരംഭിച്ചതിന് പിന്നാലെയാണ് എത്തിക്‌സ് കമ്മിറ്റിയുടെ സസ്‌പെന്‍ഷന്‍.
തനിക്കെതിരായി ഉയര്‍ന്ന അഴിമതി ആരോപണത്തിന് തെളിവില്ലെന്നായിരുന്നു ബ്ലാറ്റര്‍ കഴിഞ്ഞ ദിവസം ഒരു ജര്‍മ്മന്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടത്. 2011ല്‍ അഴിമതിയുടെ ഭാഗമായി 2 മില്യണ്‍ സ്വിസ് ഫ്രാങ്ക് മിഷേല്‍ പ്ലാറ്റിനിക്ക് നല്‍കിയെന്നാ ആരോപണത്തിന്മേലും അന്വേഷണം നടക്കുന്നുണ്ട്. ഫിഫ വൈസ് പ്രസിഡന്റ് ചുങ് മോങ് ജൂനും അഴിമതി ആരോപണത്തില്‍ അന്വേഷണം നേരിടുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here