പിസി ജോര്‍ജിന്റെ അയോഗ്യത; കേരള കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ തുടര്‍വാദം ഇന്ന്

തിരുവനന്തപുരം: പിസി ജോര്‍ജിനെ എംഎല്‍എ സ്ഥാനത്തു നിന്ന് അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് തുടര്‍വാദം. ജോര്‍ജിന്റെ അഭിഭാഷകന്‍ ചീഫ്‌വിപ്പ് തോമസ് ഉണ്ണിയാടനെ വിസ്തരിക്കും. വിസ്താരം നടത്താന്‍ കഴിഞ്ഞയാഴ്ച സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു. ജോര്‍ജിനെതിരെ കേരള കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് നേരത്തെ സ്പീക്കര്‍ കണ്ടെത്തിയിരുന്നു. കേരള കോണ്‍ഗ്രസ് ജോര്‍ജിനെതിരെ തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. മാധ്യമറിപ്പോര്‍ട്ടുകള്‍ അടക്കമാണ് തെളിവായി ഹാജരാക്കിയിട്ടുള്ളത്. കൂറുമാറ്റ നിരോധന നിയമത്തില്‍ പെടുത്തി ജോര്‍ജിനെ അയോഗ്യനാക്കണമെന്നാണ് കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെടുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here