മൂന്നാറില്‍ ട്രേഡ് യൂണിയനുകള്‍ ഇന്ന് റോഡ് ഉപരോധിക്കും; മരണം വരെ നിരാഹാരമെന്ന് പൊമ്പിളൈ ഒരുമൈ

മൂന്നാര്‍: വേതനം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് നിര്‍ണായക പിഎല്‍സി യോഗത്തിലും തീരുമാനമാകാതിരുന്നതിനെ തുടര്‍ന്ന് മൂന്നാറില്‍ സംയുക്ത സമരസമിതി സമരം ശക്തമാക്കുന്നു. ഇന്ന് മൂന്നാറില്‍ റോഡ് ഉപരോധിക്കാനാണ് തീരുമാനം. 15 ഇടങ്ങളില്‍ ഇന്ന് റോഡ് ഉപരോധം സംഘടിപ്പിക്കും. ഭാവി സമരപരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് ട്രേഡ് യൂണിയനുകളുടെ യോഗം ചേരും. ചര്‍ച്ച പരാജയമായതോടെ സമരം ഏതുരീതിയില്‍ മുന്നോട്ട് കൊണ്ടുപോകണമെന്ന് യോഗം തീരുമാനിക്കും. തിരുവനന്തപുരത്താണ് യോഗം.

സമരം ശക്തമാക്കാന്‍ തന്നെയാണ് പെണ്ണൊരുമൈ പ്രവര്‍ത്തകരുടെയും തീരുമാനം. സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചെന്നാണ് പെണ്ണൊരുമൈ പ്രവര്‍ത്തകര്‍ പറയുന്നത്. അതിനാല്‍ നിരാഹാരസമരം തുടരാനാണ് തീരുമാനം. സെക്രട്ടറിയേറ്റിനു മുന്നിലേക്ക് അനിശ്ചിതാകല നിരാഹാരം മാറ്റാനും ആലോചനയുണ്ട്. ഇന്നലെ ചേര്‍ന്ന നാലാമത് പിഎല്‍സി യോഗത്തിലും തീരുമാനമായിരുന്നില്ല. ഇടക്കാല ആശ്വാസം എന്ന സര്‍ക്കാര്‍ നിര്‍ദേശം ട്രേഡ് യൂണിയനുകള്‍ അംഗീകരിച്ചില്ല. വേതനം വര്‍ധിപ്പിക്കാനാവില്ലെന്ന് തോട്ടം ഉടമകളും നിലപാടെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News