നാണക്കേട് മാറ്റാന്‍ ടീം ഇന്ത്യ ഇന്ന് അവസാന ട്വന്റി-20ക്ക്; ടീമില്‍ അഴിച്ചുപണിക്ക് സാധ്യത

കൊല്‍ക്കത്ത: ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയ പരാജയം ഏറ്റുവാങ്ങിയ ടീം ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ട്വന്റി-20 മത്സരം കളിക്കാനിറങ്ങും. ഒന്നിലധികം മാറ്റങ്ങളുമായിട്ടായിരിക്കും ഇന്ത്യ ഇന്ന് അവസാന മത്സരത്തിനിറങ്ങുക. എന്നാല്‍ വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, ആര്‍ അശ്വിന്‍ തുടങ്ങിയവര്‍ ആദ്യ ഇലവനില്‍ തന്നെ കളിച്ചേക്കും. ആശ്വാസജയം തേടിയാണ് ഇന്ത്യ ഇന്ന് കൊല്‍ക്കത്തയില്‍ പാഡണിയുക. ഈമാസം 11ന് ഏകദിന പരമ്പര ആരംഭിക്കാനിരിക്കെ നഷ്ടപ്പെട്ട മാനം തിരിച്ചെടുക്കുക ഇന്ത്യക്ക് അനിവാര്യമാണ്. ആദ്യ രണ്ട് ഏകദിനങ്ങളിലും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. കട്ടക്കില്‍ 92 റണ്‍സിന് ദയനീയമായി പരാജയപ്പെട്ടതോടെ ആരാധകരുടെ പ്രതിഷേധത്തിനും ഇന്ത്യന്‍ കളിക്കാര്‍ സാക്ഷിയാകേണ്ടി വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here