ഐഎസ്എല്ലില്‍ ആദ്യജയം തേടി ഡല്‍ഹിയും ചെന്നൈയിനും നേര്‍ക്കുനേര്‍

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യജയം തേടി ഡല്‍ഹി ഡൈനാമോസും ചെന്നൈയിന്‍ എഫ്‌സിയും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ആദ്യമത്സരത്തില്‍ ഇരുടീമുകളും തോല്‍വി രുചിച്ചിരുന്നു. വൈകുന്നേരം ഏഴുമണിക്ക് ഡല്‍ഹിയിലാണ് മത്സരം. ചെന്നൈയിന്‍ നിരയില്‍ മാത്രമായിരിക്കും ചെറിയ മാറ്റം ഉണ്ടാകാന്‍ സാധ്യത. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയ്ക്കു വേണ്ടി ഗോള്‍ നേടിയ ജെജ ലാല്‍പെക്‌ലുവ ചെന്നൈയിന്‍ നിരയില്‍ ഉണ്ടാവില്ല. ജെജെ ദേശീയ ടീമിനു വേണ്ടി കളിക്കാന്‍ പോയിരിക്കുകയാണ്. കരുത്തരുള്ള ചെന്നൈയെ തോല്‍പിക്കുക അത്ര എളുപ്പമാവില്ലെന്ന് ഡല്‍ഹിയുടെ മാര്‍ക്വി താരം റോബര്‍ട്ടോ കാര്‍ലോസ് വ്യക്തമാക്കിയിട്ടുണ്ട്.

രണ്ട് ഇതിഹാസ പ്രതിരോധനിരക്കാരുടെ ടീമുകളാണ് ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുണ്ട്. റോബര്‍ട്ടോ കാര്‍ലോസാണ് ഡല്‍ഹിയുടെ മാര്‍ക്വീ താരം. ഇറ്റലിയുടെ മുന്‍ പ്രതിരോധനിര താരവും നായകനുമായ മാര്‍ക്കോ മറ്റരാസിയാണ് ചെന്നൈയിനെ നയിക്കുന്നത്. ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ഡല്‍ഹിയില്‍ പ്രാധാന്യം. എന്നാല്‍, ബ്രസീലിയന്‍ മധ്യനിര താരങ്ങളായഎലാനോയും ബ്രൂണോ പെലിസാരിയും അഗസ്റ്റോയുമാണ് ചെന്നൈയുടെ കരുത്ത്. മെന്‍ഡിയും ഫിക്രു ടഫേരയും അടങ്ങുന്ന ചെന്നൈയിന്‍ നിര കരുത്തരാണ്. ഡല്‍ഹിയുടെ പ്രതിരോധകദ്‌കോട്ട തകര്‍ക്കുകയാകും ചെന്നൈയുടെ പ്രധാന വെല്ലുവിളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News