കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വര്‍ഗീയ വിരുദ്ധ സംഗമം നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍; തടയാനുറച്ച് പൊലീസ്; ക്യാമ്പസില്‍ വന്‍ പൊലീസ് സന്നാഹം

കൊച്ചി: കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന വര്‍ഗീയ വിരുദ്ധ സംഗമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍. സംഗമത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഫാക്‌സ് അയച്ചു. സംഗമത്തിന്റെ സുഗമമായ നടത്തിപ്പിന് പൊലീസ് സംരക്ഷണം വേണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. പൊലീസ് സ്ഥലത്തുണ്ടാകുമെന്നും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ സംഘചടിപ്പിച്ച മുഴുവന്‍ പേര്‍ക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഗമം തടയാനുറച്ചു നില്‍ക്കുകയാണ് പൊലീസ്. കാലടി സര്‍വകലാശാലയില്‍ വന്‍ പൊലീസ് സന്നാഹം സജ്ജമായിട്ടുണ്ട്.

വര്‍ഗീയ വിരുദ്ധ സംഗമത്തിന് നേരത്തെ രജിസ്ട്രാര്‍ അനുമതി നിഷേധിച്ചിരുന്നു. രാജ്യത്ത് വളര്‍ന്നു വരുന്ന വര്‍ഗീയ നിലപാടുകള്‍ക്കെതിരെ ഗവേഷക വിദ്യാര്‍ത്ഥി സംഘടനയാണ് വര്‍ഗീയ വിരുദ്ധ സംഗമത്തിന് ആഹ്വാനം ചെയ്തിരുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here