സച്ചിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സ്; കേരള ബ്ലാസ്റ്റേഴ്‌സിന്റെ 60 ശതമാനം ഓഹരികളും സച്ചിന്‍ സ്വന്തമാക്കി

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ ടീമായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭൂരിഭാഗം ഓഹരികളും ടീം ഉടമയായ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കി. ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികളില്‍ 20 ശതമാനം കൂടി സച്ചിന്‍ വാങ്ങി. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്, മറ്റു രണ്ടു നിക്ഷേപകര്‍ എന്നിവരുടെ ഓഹരികളാണ് സച്ചിന്‍ വാങ്ങിയത്. ഇതോടെ സച്ചിന്റെ ഓഹരികള്‍ 60 ശതമാനമായി ഉയര്‍ന്നു. എന്നാല്‍, മറ്റു രണ്ട് നിക്ഷേപകര്‍ ആരാണെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ 40 ശതമാനം ഓഹരികളാണ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഉണ്ടായിരുന്നത്. ബ്ലാസ്‌റ്റേഴ്‌സുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, സച്ചിന്റെയോ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെയോ വക്താക്കള്‍ ഇടപാടു സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News