എസ്എന്‍ഡിപി പകല്‍ക്കൊള്ള നടത്തുന്നുവെന്നു കോടിയേരി; മൈക്രോ ഫിനാന്‍സിനുള്ള അയ്യായിരം കോടി എവിടെന്നു കിട്ടിയെന്നു വെള്ളാപ്പള്ളി വ്യക്തമാക്കണം

പാലക്കാട്: കേരളത്തില്‍ എസ്എന്‍ഡിപി പകല്‍ക്കൊള്ള നടത്തുകയാണെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൈക്രോഫിനാന്‍സിന്റെ പേരില്‍ നടത്തുന്ന തട്ടിപ്പ് അംഗീകരിക്കാനാവില്ലെന്നും കോടിയേരി പാലക്കാട്ടു പറഞ്ഞു. മൈക്രോ ഫിനാന്‍സിനായി 5000 കോടി എവിടെനിന്നു കിട്ടിയെന്നു വെള്ളാപ്പള്ളി വ്യക്തമാക്കണം. പദ്ധതിയുടെ പേരില്‍ വെള്ളാപ്പള്ളിയും സംഘവും സംസ്ഥാനത്തെ പാവപ്പെട്ട സ്ത്രീകളെ വഴിയാധാരമാക്കുകയാണെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel