ഗൂഗ്ള്‍ വഴി ഇന്റര്‍നെറ്റില്‍ അശ്ലീലം തിരഞ്ഞവരുടെ പട്ടികയില്‍ ഇന്ത്യന്‍ നഗരങ്ങള്‍ മുന്നില്‍; ദില്ലിയും ബംഗളുരുവും അടക്കം പത്തില്‍ ആറും ഇന്ത്യയില്‍

പുനെ: ലോകത്ത് ഇന്റര്‍നെറ്റില്‍ അശ്ലീലം തിരയുന്ന പട്ടണങ്ങളുടെ പട്ടിക ആദ്യ പത്തില്‍ ആറും ഇന്ത്യയില്‍. ഗൂഗഌല്‍ നടത്തിയ തെരച്ചിലുകളെക്കുറിച്ചുള്ള ട്രെന്‍ഡ്‌സ് വിവരത്തിലാണ് ഇക്കാര്യം വ്യക്തമായത്. ദില്ലിയില്‍നിന്നാണ് കൂടുതല്‍ ആളുകള്‍ ഗൂഗ്ള്‍ വഴി പോണ്‍ സൈറ്റുകളിലേക്കെത്തിയത്. പുനെ, മുംബൈ, ഹൗറ, ഉന്നാവോ, ബംഗളുരു എന്നിവയാണ് മറ്റു നഗരങ്ങള്‍.

2008 മുതലുള്ള തെരച്ചില്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. മൃഗരതിക്കായി പുനെയില്‍നിന്നാണ് കൂടുതല്‍ സേര്‍ച്ചുകള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ബലാത്സംഗ ദൃശ്യങ്ങള്‍ക്കാണ് കൊല്‍ക്കത്ത, ഹൗറ, ദില്ലി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍നിന്നു കൂടുതല്‍ സേര്‍ച്ചുകള്‍ ഉണ്ടായത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തെരച്ചിലുണ്ടായത് ഉത്തര്‍പ്രദേശിലെ ചെറിയൊരു പട്ടണമായ ഉന്നാവോയില്‍നിന്നാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

അതേസമയം, റിപ്പോര്‍ട്ടിലെ കണക്കുകള്‍ ശരിയാണെങ്കിലും പല രാജ്യങ്ങളിലും ഗൂഗ്ള്‍ പ്രവര്‍ത്തനസജ്ജമല്ലാത്തതിനാല്‍ പൂര്‍ണമല്ലെന്ന വിലയിരുത്തലുണ്ട്. ചൈന, റഷ്യ, ഉത്തരകൊറിയ എന്നിവിടങ്ങളില്‍ ഗൂഗ്ള്‍ ലഭ്യമല്ല. അമേരിക്കയിലും യുകെയിലും ഗൂഗ്ള്‍ ഇതര സേര്‍ച്ച് എന്‍ജിനുകളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്. കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് സാക്ഷരതക്കുറവാണ് ഗൂഗ്ള്‍വഴി പോണ്‍സൈറ്റിലേക്ക് എത്തുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതെന്നും സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വികസിത രാജ്യങ്ങളില്‍ പലതിലും ഭൂരിഭാഗം പേരും നേരിട്ട് ഇത്തരം സൈറ്റുകളെ ആശ്രയിക്കുന്നവരാണെന്നും ഗൂഗ്ള്‍ വഴി എത്തുന്നതു കുറവാണെന്നും ചൂണ്ടിക്കാട്ടുന്നു. ഇക്കാരണത്താലാണ് ഇന്ത്യന്‍ നഗരങ്ങള്‍ പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലെത്തിയതെന്നും വിദഗ്ധര്‍ പറയുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here