അച്ഛനൊപ്പം ദീപിക പദുക്കോണിന്റെ പുതിയ പരസ്യം; ഏഷ്യന്‍ പെയ്ന്റ്‌സിന്റെ പുതിയ പരസ്യത്തില്‍ പ്രകാശ് പദുക്കോണും

ബോളിവുഡ് നടി ദീപിക പദുക്കോണും അച്ഛനും മുന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരവുമായ പ്രകാശ് പദുക്കോണും പരസ്യ ചിത്രത്തില്‍ ഒന്നിച്ച് അഭിനയിക്കുന്നു. ഏഷ്യന്‍ പെയ്ന്റ്‌സിന്റെ പുതിയ പരസ്യത്തിലാണ് അച്ഛനും മകളും ഒന്നിച്ച് അഭിനയിക്കുന്നത്. ഒരു സുഹൃത്തിനെ ചെയ്‌സ് ചെയ്യുന്നതാണ് പരസ്യ ചിത്രത്തിന്റെ പ്രമേയം. അച്ഛന്‍ പ്രകാശ് പദുക്കോണും പരസ്യത്തില്‍ ദീപകയ്‌ക്കൊപ്പം പ്രത്യക്ഷപ്പെടുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കഴിഞ്ഞ വര്‍ഷമാണ് ഏഷ്യന്‍ പെയ്ന്റ്്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ദീപിക പദുക്കോണിനെ തെരഞ്ഞെടുത്തത്.

ഇത് ആദ്യമായിട്ടൊന്നുമല്ല കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഒപ്പം ദീപിക പരസ്യചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു ജ്വല്ലറി പരസ്യത്തില്‍ അമ്മ ഉജ്വല പദുക്കോണിനൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അച്ഛനൊപ്പം ആദ്യമായാണ് പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

വീഡിയോ കാണാം;

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News