ബ്ലോക്ക് ബസ്റ്റര്‍ ചിത്രം എന്നെ അറിന്താലിന് ശേഷം തല അജിത് നായകനാകുന്ന വേതാളത്തിന്റെ ടീസറിന് വന്‍ വരവേല്‍പ്. അര്‍ധരാത്രിയോടെ പുറത്തിറങ്ങിയ ടീസര്‍ ഇതുവരെ യൂട്യൂബില്‍ കണ്ടത് ഏഴരലക്ഷത്തോളം പേരാണ്. ചിത്രം ദീപാവലിക്ക് തിയറ്ററുകളിലെത്തും. ശിവ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ചിത്രത്തിന്റെ ടീസര്‍ സോണി മ്യൂസിക് ആണ് പുറത്തിറക്കിയത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പിലുള്ള വേതാളം കുടുംബ പ്രേക്ഷകരെ കൂടി തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുന്ന തരത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഈമാസം ഒന്നിനാണ് ആദ്യം റിലീസ് നിശ്ചയിച്ചിരുന്നത്. പുലിയുമായുള്ള മത്സരം ഒഴിവാക്കാന്‍ റിലീസ് നീട്ടുകയായിരുന്നു.
ശ്രുതി ഹാസനാണ് വേതാളത്തില്‍ അജിത്തിന്റെ നായിക. ആദ്യമായിട്ടാണ് ശ്രുതി അജിത്തിന്റെ നായികയായി അഭിനയിക്കുന്നത്. മലയാളി താരം ലക്ഷ്മി മേനോനും സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വേതാളത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധാണ്. ഒക്ടോബര്‍ 16ന് അനിരുദ്ധിന്റെ ജന്മദിനത്തില്‍ വേതാളത്തിന്റെ പാട്ടുകള്‍ പുറത്തുവിടുമെന്നാണ് കരുതപ്പെടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here