രാജ്യത്തെ കാക്കുന്ന ധീരജവാന്‍മാര്‍ക്ക് കൈകൊടുത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍; വ്യോമസേനാ വേഷത്തില്‍ സച്ചിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍

ഗാസിയാബാദ്: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വ്യോമസേനാ യൂണിഫോം അണിഞ്ഞ് വ്യോമസേനാ ആസ്ഥാനത്തെത്തി. വ്യോമസേനാ ദിനാഘോഷ ചടങ്ങിലാണ് സച്ചിന്‍ വ്യോമസേന യൂണിഫോം അണിഞ്ഞ് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ വ്യോമസേനയുടെ അര്‍പ്പണബോധത്തില്‍ അഭിമാനിക്കുന്നതായി സച്ചിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സേനയിലെ ഓരോ അംഗങ്ങളും പൂര്‍ണതയുടെ പര്യായമാണ്. അവരുടെ ത്യാഗത്തിനും അര്‍പ്പണ മനോഭാവത്തിനും നന്ദി അറിയിക്കുന്നു. സച്ചിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഗാസിയാബാദില്‍ 83-ാമത് വ്യോമസേനാ ദിനാഘോഷ ചടങ്ങുകളിലാണ് സച്ചിന്‍ പങ്കെടുത്തത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായി അംഗീകരിക്കുന്ന ആദ്യ കായികതാരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കഴിഞ്ഞ വര്‍ഷവും സച്ചിന്‍ ഭാര്യ അഞ്ജലിക്കൊപ്പം വ്യോമസേനാ ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Proud of the dedication of the #IndianAirForce. Every member plays the part to perfection. Thank you to each one of them for their commitment and many sacrifices.

Posted by Sachin Tendulkar on Wednesday, October 7, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News