കാന്തപുരത്തിന്റെ പുതിയ സാമുദായിക പാര്‍ട്ടി വരുന്നു; സ്ത്രീകള്‍ക്ക് അംഗത്വമുണ്ടാവില്ല; പ്രഖ്യാപനം മറ്റന്നാള്‍ മലപ്പുറത്ത്

മലപ്പുറം: സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയുമായി കാന്തപുരവും രംഗത്ത്. കേരള മുസ്ലിം ജമാഅത്ത് എന്ന പേരില്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം മറ്റന്നാള്‍ മലപ്പുറത്ത് നടക്കും. കാന്തപുരത്തിന്റെ പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് അംഗത്വമോ നേതൃപദവിയോ ഉണ്ടാവില്ല. വെല്‍ഫെയര്‍ പാര്‍ട്ടി പോലെ ഒരു സാമുദായിക പാര്‍ട്ടി രൂപീകരിക്കാനാണ് കാന്തപുരം ലക്ഷ്യമിടുന്നത്. ലീഗിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നതാണ് കാന്തപുരത്തിന്റെ തീരുമാനം. എന്നാല്‍, പുതിയ പാര്‍ട്ടി ലീഗിന് ഒരുതരത്തിലും വെല്ലുവിളിയാകില്ലെന്ന് കെപിഎ മജീദ് പറഞ്ഞു. ഇത്തരം മതാധിഷ്ടിത പാര്‍ട്ടികള്‍ക്ക് സമുദായം ഇടം നല്‍കില്ലെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്.

കേരളത്തിലെ സുന്നി വിഭാഗത്തിന്റെ ആധികാരിക സംഘടനയായ സമസ്തയില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടിയോട് അടുപ്പം കാണിക്കുന്നുവെന്ന് ആക്ഷേപിച്ചാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ ബന്ധം വിച്ഛേദിച്ചത്. തുടര്‍ന്ന് രൂപീകരിച്ച എപി വിഭാഗം സമസ്ത സ്ഥലവും കാലവും നോക്കി ഓരോ രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണച്ചുപോന്നു. രാഷ്ട്രീയ പ്രവര്‍ത്തനം എന്നും മതവിരുദ്ധമായിക്കണ്ടിരുന്ന കാന്തപുരത്തിന്റെപുതിയ ബഹുജന രാഷ്ട്രീയ പാര്‍ട്ടി കേരളത്തിലെ സുന്നികള്‍ ഞെട്ടലോടെയാണ് കാണുന്നത്. ഇത്തരം ശ്രമങ്ങള്‍ കേരളത്തില്‍ വിജയിക്കില്ലെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

കാന്തപുരത്തിന്റെ പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് അംഗത്വമോ നേതൃപദവിയോ ഉണ്ടാവില്ല. തൊഴിലാളികള്‍, കര്‍ഷകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അന്യസംസ്ഥാന തൊഴിലാളികള്‍, ഐടി പ്രൊഫഷണലുകള്‍ തുടങ്ങിയവരുടെ പോഷക ഘടകങ്ങള്‍ ഇതിനകം രൂപീകരിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News