തോട്ടം തൊഴിലാളികള്‍ക്കു സര്‍ക്കാരിന്റെ ഭീഷണി; വഴിതടയല്‍ സമരം തുടര്‍ന്നാല്‍ പൊലിസ് ഇടപെടുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സമരം നടത്തുന്ന തോട്ടം തൊഴിലാളികള്‍ക്കു സര്‍ക്കാരിന്റെ ഭീഷണി. മണിക്കൂറുകളോളം വഴിതടഞ്ഞുള്ള സമരം അവസാനിപ്പിച്ചില്ലെങ്കില്‍ പൊലീസ് ഇടപെടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരത്തു പറഞ്ഞു. പൊലീസ് ഉന്നതതല യോഗം കഴിഞ്ഞായിരുന്നു മന്ത്രിയുടെ അഭിപ്രായപ്രകടനം.

തൊഴിലാളികളുടെ ആവശ്യങ്ങളോട് അനുഭാവ പൂര്‍ണമായ നിലപാടാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ മണിക്കൂറുകളോളം വഴിതടഞ്ഞുള്ള സമരം അനുവദിക്കാനാവില്ല. ഇതുവരെ സമരത്തില്‍ പൊലീസ് ഇടപെട്ടിട്ടില്ല. ഇനി ഇടപെടേണ്ടിവരുമെന്നും ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News