അടുത്ത ജെയിംസ് ബോണ്ട് ചിത്രത്തില്‍ നായകനാകാന്‍ ഇല്ലെന്ന സൂചന നല്‍കി ബോണ്ട് ചിത്രങ്ങളിലെ പുതിയ നായകന്‍ ഡാനിയല്‍ ക്രെയ്ഗ്. ഈമാസം റിലീസ് ചെയ്യാനിരിക്കുന്ന സ്‌പെക്ട്രെ എന്ന ബോണ്ട് ചിത്രത്തില്‍ അഭിനയിക്കുന്ന ക്രെയ്ഗ് ഇനിയൊരു ബോണ്ട് ചിത്രത്തില്‍ നായകനാകുമെന്ന ഊഹാപോഹങ്ങള്‍ തള്ളി. അടുത്ത ബോണ്ട് ചിത്രത്തില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന്, അതിലും ഭേദം ഞാന്‍ ഈ ഗ്ലാസ് പൊട്ടിച്ച് അതുകൊണ്ട് എന്റെ ഞരമ്പു മുറിക്കുമെന്നായിരുന്നു ക്രെയ്ഗിന്റെ മറുപടി. ഒരിക്കലും ഇനിയൊരു ബോണ്ട് ചിത്രത്തിനുണ്ടാവില്ല. ചെയ്യാനുള്ളതെല്ലാം ചെയ്തു. ഇനി മാറിനില്‍ക്കാനുള്ള സമയമാണ്. ബോണ്ടിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാ ആശംസകളും നേരുന്നതായും ക്രെയ്ഗ് വ്യക്തമാക്കി.
ഇനിയൊരു ബോണ്ട് ചിത്രവുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചാല്‍ തന്നെ അത് ആത്മാര്‍ത്ഥതയോടെ ആയിരിക്കില്ല, പണത്തിനു വേണ്ടി മാത്രമായിരിക്കുമെന്ന് ക്രെയ്ഗ് പറഞ്ഞു. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ അധികം ഉണ്ടാവില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ മുന്നേറണമെന്നാണ് തന്റെ പിന്‍ഗാമികള്‍ക്ക് ക്രെയ്ഗിന് നല്‍കാനുള്ള ഉപദേശം.
മൂന്ന് ബോണ്ട് ചിത്രങ്ങളിലാണ് ഇതുവരെ ഡാനിയല്‍ ക്രെയ്ഗ് വേഷമിട്ടത്. കാസിനോ റൊയാല്‍ ആണ് ആദ്യചിത്രം. പിന്നീട് ക്വാണ്ടം ഓഫ് സൊളേയ്‌സ്, സ്‌കൈഫാള്‍ എന്നീ ചിത്രങ്ങളിലും ബോണ്ടിന്റെ വേഷത്തില്‍ ക്രെയ്ഗ് പ്രത്യക്ഷപ്പെട്ടു. ക്രെയ്ഗിന്റെ നാലാമത് ബോണ്ട് ചിത്രമാണ് സ്‌പെക്ട്രെ. ഈമാസം റിലീസ് ചെയ്യാനിരിക്കുകയാണ് സ്‌പെക്ട്രെ.

Get real time update about this post categories directly on your device, subscribe now.