ബീജിംഗ്: ചൈന ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ലോക ഒന്നാം സീഡ് ഇന്ത്യയുടെ സാനിയ മിര്‍സ-സ്വിസ് താരം മാര്‍ട്ടിന ഹിന്‍ഗിസ് സഖ്യം സെമിഫൈനലില്‍ കടന്നു. ജര്‍മന്‍-ചെക് സഖ്യമായ ജൂലിയ ജോര്‍ജസ്-കരോളിന പ്ലിസ്‌കോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഇന്തോ-സ്വിസ് സഖ്യത്തിന്റെ സെമിപ്രവേശം. സ്‌കോര്‍ 7-6, 6-4. ഒരു മണിക്കൂര്‍ 20 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ കനത്ത വെല്ലുവിളി നേരിട്ട ശേഷമാണ് സാനിയ-ഹിന്‍ഗിസ് സഖ്യം ജര്‍മന്‍-ചെക്ക് സഖ്യത്തെ തോല്‍പിച്ചത്.
ഒരവസരത്തില്‍ ആദ്യ സെറ്റ് ജൂലിയ-കരോളിന സഖ്യം നേടുന്ന അവസ്ഥവരെ എത്തിയിരുന്നു. അപ്പോഴും മനസ്സാന്നിധ്യം വിടാതെ പോരാടിയാണ് സാനിയ-ഹിന്‍ഗിസ് സഖ്യത്തിന്റെ ജയം. ആദ്യസെറ്റ് ഡ്രോ ആയ ശേഷമാണ് ഒരു സെറ്റ് പോയിന്റ് കൂടി കരസ്ഥമാക്കി സാനിയ-ഹിന്‍ഗിസ് സഖ്യം ആദ്യസെറ്റ് ജയിച്ചത്. രണ്ടാം സെറ്റിലും നന്നായി പോരാടിയ ശേഷമാണ് ജൂലിയ-കരോളിന സഖ്യം പരാജയപ്പെട്ടത്. കഴിഞ്ഞ മൂന്ന് പതിപ്പുകളിലും സാനിയ മിര്‍സ ചൈന ഓപ്പണിന്റെ ഫൈനലില്‍ പ്രവേശിച്ചിരുന്നു. 2013-ലെ ജേതാവുമാണ് സാനിയ. ഈവര്‍ഷം ഇതുവരെ സാനിയ-ഹിന്‍ഗിസ് സഖ്യം ഏഴ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. നിലവിലെ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍മാരുമാണ് സാനിയയും ഹിന്‍ഗിസും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here