ഫിഫയില്‍ നടപടി തുടരുന്നു; പ്ലാറ്റീനിയ്ക്കും ജെറോം വാക്കിനും സസ്‌പെന്‍ഷന്‍; പിഴയും ചുമത്തി

സൂറിച്ച്: ഫിഫയില്‍ സസ്‌പെന്‍ഷന്‍ കാലം. പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്ക് പിന്നാലെ യുവേഫ അധ്യക്ഷനും ഫിഫ വൈസ് പ്രസിഡന്റുമായ മിഷേല്‍ പ്ലാറ്റിനിയും സസ്‌പെന്‍ഷനിലായി. ഫിഫ സെക്രട്ടറി ജനറല്‍ ജെറോം വാക്ക് ആണ് സസ്‌പെന്‍ഷനിലായ മറ്റൊരു പ്രമുഖന്‍. മിഷേല്‍ പ്ലാറ്റിനി ഒരു ലക്ഷം സ്വിസ് ഫ്രാങ്ക് പിഴയും അടയ്ക്കണം. സാമ്പത്തിക ക്രമക്കേട് ആരോപണത്തിന്മേല്‍ ഹാന്‍സ് ജോഷിം അധ്യക്ഷനായ ഫിഫ എത്തിക്‌സ് കമ്മിറ്റിയുടേതാണ് നടപടി.

ഫിഫയുടെ നിയമങ്ങള്‍ക്ക് വിരുദ്ധമായ കരാറുകളില്‍ ഏര്‍പ്പെട്ടതിനാണ് ഇവര്‍ക്കെതിരായ നടപടി. അഴിമതി ആരോപണം പരിശോധിക്കാന്‍ ചേര്‍ന്ന എത്തിക്‌സ് കമ്മിറ്റി രണ്ട് പേരെക്കൂടി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. മൂന്നുമാസത്തെ സസ്‌പെന്‍ഷന്‍ ആവശ്യമെങ്കില്‍ 45 ദിവസത്തേക്ക് കൂടി നീട്ടും. ഫിഫയുടെ വൈസ് പ്രസിഡന്റായ ചുങ് മോംഗ് ജൂനിനെ ആറ് മാസത്തേക്കാണ് എത്തിക്‌സ് കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തത്. ചുങ് മോംഗ് ജൂന്‍ ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News