ദാദ്രി കൊലപാതകം രാഷ്ട്രീയ ഒത്തുകളിയെന്നു പ്രധാനമന്ത്രി; ദാരിദ്ര്യത്തിനെതിരെയാണ് പോരാടേണ്ടത്; രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും നരേന്ദ്രമോദി

പട്‌ന: ഗോമാംസം കഴിച്ചതിന്റെ പേരില്‍ ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗൃഹനാഥനെ തല്ലിക്കൊന്ന സംഭവത്തില്‍ ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായം പറഞ്ഞു. സംഭവം രാഷ്ട്രീയ ഒത്തുകളിയാണെന്നാണ് നാളുകള്‍ക്കു ശേഷം നിശബ്ദത ഭേദിച്ച് മോദി അഭിപ്രായപ്രകടനം നടത്തിയത്. ബിഹാറില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.

രാജ്യത്തു ഹിന്ദുക്കളും മുസ്ലിംകളും പരസ്പരം പോരാടുന്നത് അവസാനിപ്പിക്കണം. പോരാട്ടം ദാരിദ്ര്യം അവസാനിപ്പിക്കാന്‍ വേണ്ടിയാകണം. രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി നല്‍കിയത് ശരിയായ ദര്‍ശനമാണ്. രാഷ്ട്രീയ കാര്യങ്ങള്‍ വച്ചുള്ള കരുനീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും മോദി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News