കാലടി കാമ്പസില്‍ വിലക്ക് ലംഘിച്ച് വര്‍ഗീയവിരുദ്ധ സംഗമം; പരിപാടിക്ക് വിലക്കേര്‍പ്പെടുത്തുന്ന സര്‍വകലാശാലയ്ക്ക് ഫാസിസ്റ്റ് മനോഭാവമെന്ന് കുരീപ്പുഴ ശ്രീകുമാര്‍

കാലടി: കാലടി സര്‍വ്വകലാശാലയുടെ വിലക്ക് ലംഘിച്ച് ക്യാമ്പസിനകത്ത് വര്‍ഗ്ഗീയ വിരുദ്ധ സംഗമം. കവി കുരീപ്പുഴ ശ്രീകുമാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഫാസിസത്തിനെതിരെ നടത്തുന്ന സംഗമത്തിന് വിലക്കേര്‍പ്പെടുത്തുന്ന സര്‍വ്വകലാശാലക്ക് ഫാസിസ്റ്റ് മനോഭാവമാണെന്ന് കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു.

kalady-beef-fest

ഇന്ത്യന്‍ ഫാസിസം നവരൂപങ്ങള്‍, പ്രതിരോധങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷനാണ് കാലടി സര്‍വ്വകലാശാല ക്യാമ്പസില്‍ വര്‍ഗ്ഗീയതക്കെതിരെ വിദ്യാര്‍ഥി ഗവേഷക സംഗമം സംഘടിപ്പിച്ചത്. സംഗമത്തിന് സര്‍വ്വകലാശാല വിലക്ക് ഏര്‍പ്പെടുത്തിരുന്നു. മാത്രമല്ല പരിപാടി നടത്തുന്നത് തടയാന്‍ സര്‍വ്വകലാശാല അധികൃതര്‍ ക്യാമ്പസിനകത്ത് പോലീസിനെയും വിന്യസിച്ചിരുന്നു. പരിപാടിയുമായി മുന്നോട്ട് പോയാല്‍ സംഘാടകരെ അറസ്റ്റ് ചെയ്യുമെന്ന് പോലീസിന്റെ ഭാഗത്ത് നിന്ന് ഭീഷണിയും വന്നു.

സംഗമം സുഗമമായി നടത്താന്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സംഘാടകര്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഫാക്‌സ് അയച്ചു. സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എസ്എഫ്‌ഐ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥി സംഘടനകളും ഇടത് അധ്യാപക സംഘടനകളും ക്യാമ്പസില്‍ പ്രകടനം നടത്തി. ഉച്ചക്ക് 2 മണിക്ക് പരിപാടി തുടങ്ങാനിരിക്കെ പോലീസ് വേദിക്കരികില്‍ നിന്നും പിന്‍വാങ്ങി. ഒടുവില്‍ നിശ്ചയിച്ച സമയത്തു തന്നെ സര്‍വ്വ കലാശാലയുടെ വിലക്ക് അതിജീവിച്ച് പരിപാടി ആരംഭിച്ചു.

കവി കുരീപ്പുഴ ശ്രീകുമാറാണ് സംഗമം ഉദ്ഘാടനം ചെയ്തത്. ഫാസിസത്തിനെതിരെ നടത്തുന്ന സംഗമത്തിന് നിരോധനം ഏര്‍പ്പെടുത്തുന്ന സര്‍വ്വകലാശാലക്ക് ഫാസിസ്റ്റ് മനോഭാവമാണെന്ന് കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. സര്‍വ്വലാശാലയുടെ നടപടി തന്നെ അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഡോ. സുനില്‍ പി ഇളയിടം, വിവിധ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ തുടങ്ങിയവരും വര്‍ഗ്ഗീയ വിരുദ്ധ സംഗമത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News