ചെന്നൈയിന്‍ എഫ്‌സിക്ക് രണ്ടാം തോല്‍വി; ഡെല്‍ഹി ഡൈനാമോസിന്റെ ജയം എതിരില്ലാത്ത ഒരു ഗോളിന്

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ചെന്നൈയിന്‍ എഫ്‌സിയ്ക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഡെല്‍ഹി ഡൈനാമോസിനോട് എതിരില്ലാത്ത ഒരു ഗോളിനാണ് ചെന്നൈ തോറ്റത്. ദില്ലിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യകളിയില്‍ ജയിച്ച ആത്മവിശ്വാസത്തിലാണ് ഡൈനാമോസ്. കളിയുടെ എട്ടാം മിനിറ്റില്‍ ആന്‍ഡേഴ്‌സണ്‍ ചിക്കാവോയാണ് ഗോള്‍ നേടിയത്. മള്‍ഡറിന്റെ ഷോട്ട് ബ്ലാസി കൈകൊണ്ട് തടുത്തു. തുടര്‍ന്ന് ലഭിച്ച പെനാല്‍ട്ടി അവസരം ഡല്‍ഹി മുതലാക്കി.

ഡോസ് സാന്റോസിന്റെ മുന്നേറ്റമാണ് ഗോളിന് വഴി തുറന്നത്. ഗോള്‍ വീണതിന് ശേഷം ചെന്നൈയിന്‍ എഫ്‌സി ഡല്‍ഹിയുടെ ഗോള്‍മുഖത്ത് ആക്രമണം ശക്തിപ്പെടുത്തി. എന്നാല്‍ ഗോള്‍ നേടാന്‍ ചെന്നൈയ്ക്ക് കഴിഞ്ഞില്ല. രണ്ട് കളികളില്‍ നിന്ന് മൂന്ന് പോയിന്റാണ് ഡല്‍ഹിയുടെ നേട്ടം. തുടര്‍ച്ചയായ രണ്ട് കളികളിലും തോല്‍വി നേരിട്ട ചെന്നൈയിന്‍ ഇതുവരെ പോയിന്റ് പട്ടിക തുറന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here