കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാമത്തെയും അവസാനത്തേയും ട്വന്റി – 20 മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെത്തുടര്‍ന്ന് ഈഡന്‍ ഗാര്‍ഡനില്‍ ടോസ് പോലും തീരുമാനിക്കാനായില്ല. തുടര്‍ന്നാണ് കളി ഉപേക്ഷിച്ചത്. ഇതോടെ അവസാന ട്വന്റി – 20യില്‍ ആശ്വാസ ജയം നേടാമെന്ന ഇന്ത്യയുടെ മോഹം പൊലിഞ്ഞു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പര ഞായറാഴ്ച ആരംഭിക്കും. കാണ്‍പൂരിലാണ് ആദ്യ ഏകദിനം.
Comments