ഷൂട്ടിംഗ് തിരക്കിലുള്ള മാമൂക്കോയയെ സോഷ്യല്‍ മീഡിയ കൊന്നു; തന്റെ മൊബൈലിന് ഇവിടെ നല്ല റേഞ്ച് ഉണ്ടെന്ന് മാമൂക്കോയയുടെ പരിഹാസം

നടന്‍ മാമൂക്കോയ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. വാട്‌സ് ആപ്പിലും ഫേസ്ബുക്കിലുമാണ് വ്യാജ പ്രചരണം അഴിച്ചു വിട്ടത്. വൃക്ക രോഗത്തെതുടര്‍ന്നാണ് മരണമെന്ന് ഒരു കൂട്ടര്‍. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും വൃക്ക സംബന്ധമായ സുഖത്തെ തുടര്‍ന്നാണ് മരണമെന്നും വ്യാജ സന്ദേശത്തില്‍ പറയുന്നു.

എന്നാല്‍ നേരിട്ട് ബന്ധപ്പെട്ട പലര്‍ക്കും സ്വതസിദ്ധമായ ശൈലിയില്‍ തമാശയോടെയായിരുന്നു മാമൂക്കോയയുടെ പ്രതികരണം. മരിച്ചു, പക്ഷേ താന്‍ നില്‍ക്കുന്നിടത്ത ഇപ്പോഴും മൊബൈലിന് നല്ല കവറേജ് ആണെന്നും മാമൂക്കോയ മറുപടി നല്‍കി. വയനാട്ടില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മാമൂക്കോയ. വയനാട്ടിലുള്ള ബാപ്പയെ ആരാണ് കോഴിക്കോട്ട് കൊണ്ടുവന്നതെന്നായിരുന്നു മകന്റെ ചോദ്യം. അസുഖ വിവരം നേരിട്ട് അന്വേഷിക്കാനും ആളുകളെത്തി. എന്നാല്‍ തികഞ്ഞ ആരോഗ്യവാനായ മാമൂക്കോയ ചിരിച്ചുകൊണ്ട മറുപടി നല്‍കി.
നടന്‍ സലിംകുമാര്‍ മരിച്ചുവെന്നും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം ഉണ്ടായി. എന്നാല്‍ സലിം കുമാര്‍ നേരിട്ടെത്തിയാണ് അന്ന് മറുപടി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News