ലോകകപ്പ് യോഗ്യതയില്‍ വന്‍മരങ്ങള്‍ കടപുഴകി; അര്‍ജന്റീനയെ ഇക്വഡോര്‍ അട്ടിമറിച്ചു; ബ്രസീലിനെ വീഴ്ത്തി ചിലി

സാന്റിയാഗോ ഡി ചിലി: ലോകകപ്പ് യോഗ്യതാമത്സരത്തില്‍ വമ്പന്‍മാര്‍ക്ക് അടിതെറ്റി. മുന്‍ ലോക ചാമ്പ്യന്‍മാരായ ബ്രസീലും അര്‍ജന്റീനയും തോല്‍വി വഴങ്ങി. അര്‍ജന്റീനയെ ഇക്വഡോര്‍ അട്ടിമറിക്കുകയായിരുന്നു. ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ അട്ടിമറി തോല്‍വി. ഫിലിപ് സൈസഡോയും റാഫേല്‍ ഇറാസോയുമാണ് ഇക്വഡോറിനു വേണ്ടി ഗോളുകള്‍ നേടിയത്. 81, 82 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. മുന്‍ ലോകചാമ്പ്യന്‍മാരായ ബ്രസീലിനെ വീഴ്ത്തിയത് കോപ അമേരിക്ക ചാമ്പ്യന്‍മാരായ ചിലിയാണ്. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ബ്രസീലിനെ ചിലി വീഴ്ത്തിയത്. എഡു വര്‍ഗാസും അലക്‌സിസ് സാഞ്ചേസുമാണ് ഗോളുകള്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here