ചന്ദ്രബോസ് വധം; ജാമ്യം തേടി നിസാം സുപ്രീംകോടതിയില്‍; ഹാജരാകുന്നത് ഹരീഷ് സാല്‍വെ

ദില്ലി: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിച്ച് കൊന്ന കേസില്‍ പ്രതി മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് നിസാമിനു വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. ജാമ്യാപേക്ഷയെ എതിര്‍ത്തു സംസ്ഥാന സര്‍ക്കാരും കോടതിയെ സമീപിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരാകും. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് നിസാം സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News