ദില്ലി: ദാദ്രി കൊലപാതകത്തിന് ശേഷം യുപിയിലെ ഹോട്ടലുകളില്‍ ബീഫ് ഒഴിവാക്കിയതിന് പിന്നാലെ ‘ബീഫ് നിരോധനം’ പുച്ഛിച്ചു തള്ളുകയാണ് ദില്ലിയിലെ മലയാളി ഹോട്ടലുകള്‍. കേന്ദ്രസര്‍ക്കാരിന്റെ ബീഫ് നിരോധനം ഒരുകാലത്തും അംഗീകരിക്കാനാകില്ലെന്നും ദില്ലി മലയാളികള്‍ പ്രതികരിച്ചു. മലയാളികളുടെ ഇഷ്ട ഭക്ഷണമായ ബീഫിനായി ദില്ലിയിലെ ഹോട്ടലുകളില്‍ പ്രത്യേക മെനു ബോര്‍ഡും തയാറായി കഴിഞ്ഞു.
tea, cofee, porotta, chicken fry, fish fry എന്നിങ്ങനെ ഇംഗ്ലീഷിലുള്ള നീണ്ട മെനു ലിസ്റ്റ് വായിക്കുന്നതിടയില്‍ മലയാളത്തില്‍ എഴുതിയിരിക്കുന്ന ‘ബീഫ്’ ആരുടേയും കണ്ണില്‍പെടും. പിന്നെ ഓര്‍ഡര്‍ ചെയ്യുകയായി. ബീഫ് റോസ്റ്റ്, ഫ്രൈ, മപ്പാസ് എന്നിങ്ങനെ വ്യത്യസ്ഥ വിഭവങ്ങള്‍ റെഡി. ദില്ലിയിലെ മലയാളി ഹോട്ടലുകളിലാണ് ഈ ബീഫ് വിഭവങ്ങളും ഇതു കഴിക്കാന്‍ തിരിക്കുകൂട്ടുന്ന മലയാളികളും സ്ഥിരം കാഴ്ചയാകുന്നത്. എന്നാല്‍ ഭക്ഷണസ്വാതന്ത്ര്യത്തില്‍ പോലും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്ന വര്‍ഗ്ഗീയ ഹിന്ദുത്വ നിലപാട് അംഗീകരിക്കാന്‍ ആകില്ലെന്ന് മലയാളികള്‍ പ്രതികരിച്ചു.
ബീഫ് പ്രശനം ഉയര്‍ത്തി ശല്യക്കാരാകുന്ന ഉത്തരേന്ത്യന്‍ വര്‍ഗീയവാദികളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മലയാളത്തില്‍ ബീഫ് എന്ന് മെനു ബോര്‍ഡില്‍ ചേര്‍ത്തതെന്നും ഹോട്ടല്‍ ജീവനക്കാരന്‍ മനോജ് പറയുന്നു. മനുഷ്യജീവനെ ബീഫിനേക്കാള്‍ വില കുറച്ചു കാണുന്നവരുടെ നാട്ടില്‍ രുചിതാല്‍പര്യങ്ങളില്‍ വര്‍ഗീയ വിലയിടാന്‍ അനുവദിക്കില്ലെന്നാണ് ദില്ലിയിലെ മലയാളി ഭക്ഷണപ്രിയരുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here