കേരളവര്‍മ്മയ്ക്ക് ഒരു സംഘഗാഥ

കപടഭക്തരേ കൊടി മടക്കുവിന്‍
പുതിയ നിയമത്തില്‍ മുട്ടുകുത്തുവിന്‍
കാലമെന്ന പുഴയില്‍ നിന്നെടുത്ത കല്ലുമായിതാ
ഞങ്ങള്‍ വന്നു കാണ്‍ക പുതിയ വിഗ്രഹപ്രതിഷ്ഠ

മണ്ണു സ്വന്തമാക്കുവാന്‍ മനസ്സു പങ്കുവയ്ക്കുവാന്‍
നിങ്ങള്‍ കൊണ്ടുവന്നു വച്ച കല്ലിലില്ല ദൈവം
ദൈവത്തിന്നു കാവു വേണ്ട കാവല്‍സേന വേണ്ട
തീണ്ടലും തൊടീലുമുള്ള ജന്മിയല്ല ദൈവം

ദൈവമുണ്ട് ഞങ്ങളില്‍ ഞങ്ങള്‍ ദൈവമക്കള്‍
ദൈവമില്ല നിങ്ങളില്‍ നിങ്ങള്‍ ശാപമേറ്റോര്‍
നിങ്ങള്‍ കള്ളഭക്തര്‍ വ്യാജവിശ്വാസികള്‍
ഞങ്ങളാണ് ഭക്തര്‍ സത്യവിശ്വാസികള്‍

എന്‍.പി. ചന്ദ്രശേഖരന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News