മലപ്പുറം വളാഞ്ചേരിയില്‍ മോഷണത്തിനിടെ കൊലപാതകം; കൊച്ചി സ്വദേശിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍; ഭാര്യയുടെ നില ഗുരുതരം

മലപ്പുറം: വളാഞ്ചേരിക്കടുത്ത് വെണ്ടല്ലൂരില്‍ മോഷണത്തിനിടെ കൊലപാതകം. യുവാവിനെ കുറ്റിക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി സ്വദേശി വിനോദ് കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിനോദിന്റെ ഭാര്യ ജ്യോതിക്കു നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. ജ്യോതി ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടില്‍ കാറും മോഷണം പോയിട്ടുണ്ട്. ഇതാണ് സംഭവം മോഷണത്തിനിടെ ഉണ്ടായ കൊലപാതകമാണെന്ന് സംശയിക്കാന്‍ കാരണം.

കൊച്ചി സ്വദേശിയായ വിനോദ് കുമാര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി മലപ്പുറത്താണ് താമസം. വളാഞ്ചേരിയില്‍ ഗ്യാസ് ഏജന്‍സി നടത്തി വരുകയായിരുന്നു വിനോദ് കുമാര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here