ഫേസ്ബുക്കില്‍ ഇഷ്ടങ്ങള്‍ രേഖപ്പെടുത്താന്‍ ഇനി ഭാവങ്ങള്‍ നിരവധി; ലൈകിനൊപ്പം പുതിയ ബട്ടണുകള്‍ പരീക്ഷണത്തില്‍

ഫേസ്ബുക്കില്‍ കൂടുതല്‍ ഭാവപ്രകടനാത്മകമായ ലൈക് ബട്ടണുകള്‍ പരീക്ഷണത്തില്‍. കൂടുതല്‍ ഭാവങ്ങള്‍ പ്രകടിപ്പിക്കാവുന്ന ലൈക് ബട്ടണാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഫേസ്ബുക്ക് ആരംഭിച്ചിട്ടുള്ളത്. ഇനിമുതല്‍ ഒരു പോസ്റ്റിന് ലൈക് മാത്രമല്ല നമുക്കിഷ്ടമുള്ള ഭാവങ്ങള്‍ പ്രകടിപ്പിക്കാം. ദേഷ്യം, സ്‌നേഹം, ആശ്ചര്യം, ഹാസ്യം, ദുഃഖം തുടങ്ങിയവയാണ് പുതിയ ലൈക് ബട്ടണിലുണ്ടാകുന്ന ഭാവപ്രകടനങ്ങള്‍. എന്നാല്‍, ഏറെക്കാലമായി ഫേസ്ബുക്ക് ഉപയോക്താക്കള്‍ ആവശ്യപ്പെടുന്ന ഡിസ്‌ലൈക് ബട്ടണ്‍ ഇതിലും ഉണ്ടായിരിക്കില്ല. ഡിസ്‌ലൈക് ബട്ടണ്‍ പിന്നീടായിരിക്കും വരികയെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

എളുപ്പത്തില്‍ ഒരു പോസ്റ്റിനോടുള്ള ദുഃഖവും സഹതാപവും ദേഷ്യവും ആശ്ചര്യവും രേഖപ്പെടുത്താന്‍ ഈ ബട്ടണുകള്‍ നിങ്ങളെ സഹായിക്കുമെന്ന് സുക്കര്‍ബര്‍ഗ് ഉറപ്പിച്ചുപറയുന്നു. സന്തോഷവും ദേഷ്യവും അറിയിക്കാം. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്. ലൈക് ബട്ടണില്‍ അമര്‍ത്തി പ്രസ് ചെയ്താല്‍ മാത്രം മതി. അപ്പോള്‍ കൂടുതല്‍ എക്‌സ്പ്രഷന്‍ ബട്ടണുകള്‍ തെളിഞ്ഞുവരും. അതില്‍ സന്തോഷം, ദുഃഖം, പുഞ്ചിരി, ആശ്ചര്യം, സ്‌നേഹം തുടങ്ങിയ ബട്ടണുകള്‍ ഉണ്ടായിരിക്കാം. ഇതില്‍ പ്രസ് ചെയ്ത് ഒരു പോസ്റ്റിന് ചേര്‍ന്ന ഭാവങ്ങള്‍ പ്രകടിപ്പിക്കാം.

തുടക്കത്തില്‍ പരീക്ഷണമെന്ന നിലയില്‍ സ്‌പെയിനിലും അയര്‍ലണ്ടിലുമാണ് ആരംഭിക്കുന്നത്. പിന്നീട് ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട ശേഷം എല്ലാവരിലേക്കും എത്തിക്കും. വര്‍ഷങ്ങളായി എല്ലാവരും ആവശ്യപ്പെടുന്നതാണ് ഡിസ്‌ലൈക് ബട്ടണ്‍. എല്ലായ്‌പ്പോഴും നല്ലകാര്യങ്ങള്‍ മാത്രമായിരിക്കില്ല സംഭവിക്കുക. അതുകൊണ്ടുതന്നെ ലൈക് എന്നതിനപ്പുറം ഭാവങ്ങള്‍ പ്രകടിപ്പിക്കേണ്ടിവരും. അതിന് ഈ പുതിയ ബട്ടണുകള്‍ ഏറെ ഉപകാരപ്രദമായിരിക്കുമെന്നും സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News