ദില്ലി: തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ചു കൊന്ന കേസില്‍ പ്രതി നിസാമിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. പ്രതി ജാമ്യം അര്‍ഹിക്കാത്തയാളാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിസാമിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളിയത്. പ്രതിക്ക് താന്‍പോരിമയും അഹങ്കാരവുമാണെന്ന് കോടതി നിരീക്ഷിച്ചു. സാധാരണക്കാരുടെ ജീവന് യാതൊരു വിലയും കല്‍പിക്കാത്ത വ്യക്തിയാണ് നിസാം. സ്വയം വലിയവനെന്ന് നടിക്കുന്ന വ്യക്തിയാണ്. സാഹചര്യത്തെളിവുകളും ക്രിമിനല്‍ പശ്ചാത്തലവും സാക്ഷികളും നിസാമിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് നിസാമിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചത്. കേസിന്റെ വിചാരണ ജനുവരി അവസാനത്തോടെ പൂര്‍ത്തീകരിക്കാന്‍ വിചാരണ കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് നിസാമിന് വേണ്ടി ഹാജരായത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post