മുല്ലപ്പൂ വിപ്ലവത്തിന് സമാധാന നൊബേല്‍; നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റിന് ജനാധിപത്യ സമരത്തിന്റെ പേരില്‍ ലോകത്തിന്റെ ആദരം

ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ടുണീഷ്യന്‍ സംഘടനയായ നാഷണല്‍ ഡയലോഗ് ക്വാര്‍ടെറ്റിന്. മുല്ലപ്പൂവിപ്ലവത്തിന് തുടക്കമിട്ട സംഘടനയാണിത്. ലോകത്തിന് മാതൃകയായ ജനാധിപത്യസമരമെന്നു വിശേഷിപ്പിച്ചാണ് സംഘടനയ്ക്കു നൊബേല്‍ നല്‍കുന്നത്.

മുല്ലപ്പൂ വിപ്ലവത്തിന് ലോകത്തിനു മാതൃകയായ രീതിയില്‍ ജനാധിപത്യം സ്ഥാപിക്കുന്നതിന് വഴിയൊരുക്കിയെന്നു നൊബേല്‍ സമിതി വിലയിരുത്തി. 2003 ല്‍ രൂപീകരിച്ച നാലു സംഘടനകളുടെ കൂട്ടായ്മയാണ് നാഷണല്‍ ഡയലോഗ് ക്വാര്‍ട്ടെറ്റ്. ടുണീഷ്യന്‍ ജനറല്‍ ലേബര്‍ യൂണിന്‍, ടുണീഷ്യന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡസ്ട്രി, ട്രേഡ് ആന്‍ഡ് ഹാന്‍ഡി ക്രാഫ്റ്റ്‌സ്, ടുണീഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ലീഗ്, ടുണീഷ്യന്‍ ഓഡര്‍ ഓഫ് ലോയേഴ്‌സ് എന്നിവയാണ് ഈ കൂട്ടായ്മയിലെ സംഘടനകള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here