വൃത്തിയുള്ള ശുചിമുറികളില്ലാത്ത നാട്ടില്‍ മകള്‍ക്കു കുടിക്കാന്‍ വെള്ളം കൊടുക്കാന്‍ മടിക്കുന്ന അമ്മയായി സജിത മഠത്തില്‍; സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുന്ന നിലം ഹ്രസ്വചിത്രം കാണാം

sajitha-madathil

സ്ത്രീകള്‍ക്കു സുരക്ഷിതമായും വൃത്തിയുള്ളതുമായ ശുചിമുറികളില്ലാത്ത നാട്ടില്‍ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കുകയാണ് നടി സജിത മഠത്തില്‍ പ്രത്യക്ഷപ്പെടുന്ന ഹ്രസ്വചിത്രം നിലം. സ്ത്രീകള്‍ക്ക് അവരുടെ സ്വകാര്യാവശ്യങ്ങള്‍ക്കായി ഒരിടം വേണമെന്ന ആവശ്യമാണ് നിലം എന്ന 3.59 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ സംവിധായകന്‍ വിനീത് ചാക്യാര്‍ പറയുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥയും ഒരു പെണ്‍കുട്ടിയുടെ അമ്മയുമായ യുവതിയായാണ് സജിത അഭിനയിക്കുന്നത്. രാവിലെ സ്‌കൂളിലേക്കു പോകുന്ന കുട്ടിക്കു ഭക്ഷണത്തോടൊപ്പം ഒരു കുപ്പി നിറയെ വെള്ളവും കൊടുത്തിട്ട് അതു മുഴുവന്‍ കുടിക്കണമെന്നു നിര്‍ദേശിക്കുന്നു. ഓഫിസിലും പൊതു സ്ഥലത്തും ശുചിമുറിയില്ലാതെ ഇവര്‍ വലയുന്നു. തനിക്കുണ്ടായ അനുഭവം തന്റെ മകള്‍ക്കുണ്ടാകരുതെന്ന് തീര്‍ച്ചപ്പെടുത്തി ആ അമ്മ അടുത്ത ദിവസം കുപ്പിയില്‍ പകുതി വെള്ളം മാത്രം നല്‍കുന്നതോടെ ചിത്രം അവസാനിക്കുന്നു. ചിത്രം യൂട്യൂബില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here