അഴിമതി ആരോപണം; ദില്ലി ഭക്ഷ്യമന്ത്രിയെ അരവിന്ദ് കെജ്‌രിവാള്‍ പുറത്താക്കി

ദില്ലി: അഴിമതി ആരോപണത്തെ തുടര്‍ന്ന് ദില്ലി ആം ആദ്മി സര്‍ക്കാരിലെ ഭക്ഷ്യമന്ത്രിയെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പുറത്താക്കി. ഭക്ഷ്യമന്ത്രി അസിം അഹമ്മദ് ഖാനെയാണ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തു.വ്യവസായിയില്‍ നിന്ന് 6 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സിബിഐ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ അസിം അഹമ്മദ് ഖാന്‍ മന്ത്രിസഭയില്‍ ഉണ്ടായിരിക്കില്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. ഇമ്രാന്‍ ഹുസൈനായിരിക്കും പുതിയ ഭക്ഷ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News