പദ്മനാഭസ്വാമി ക്ഷേത്രം കേസില്‍ കെ എന്‍ സതീഷിനെ വിളിച്ചുവരുത്തി സുപ്രീം കോടതി ശാസിച്ചു; ഇങ്ങനെ തുടര്‍ന്നാല്‍ സ്ഥാനത്തുനിന്നു നീക്കേണ്ടിവരുമെന്നു താക്കീത്

ദില്ലി: പദ്മനാഭസ്വാമി ക്ഷേത്രം കേസില്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ എന്‍ സതീഷിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. സതീഷിനെ സുപ്രീംകോടതി വിളിച്ചുവരുത്തിയാണ് ശാസിച്ചത്. എക്‌സിക്യുട്ടീവ് ഓഫീസര്‍ വിപ്ലവകാരി ചമയേണ്ടെന്നും ഇങ്ങനെ തുടര്‍ന്നാല്‍ സ്ഥാനത്തു നിന്നു നീക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

വെങ്കടേശ സുപ്രഭാതം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് ക്ഷേത്രം തന്തിയാണെന്നും രാജകുടുംബത്തിന്റെ അധികാരങ്ങള്‍ ചോദ്യം ചെയ്യാന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ക്ക് അധികാരമില്ലെന്നും കോടതി നിരീക്ഷിച്ചു. ക്ഷേത്രം ട്രസ്റ്റിന്റെ ഓഡിറ്റ് നടത്താനും നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News