സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ അന്തരിച്ചു; യാത്രയായത് യേശുദാസിന്റെ ഗാനമാധുരി ഹിന്ദിക്കു സമ്മാനിച്ച പ്രതിഭ

മുംബൈ: കാഴ്ചയ്ക്കുമപ്പുറം സംഗീതത്തിന്റെ മധുരിമ ലോകത്തിനു പകര്‍ന്ന സംഗീത സംവിധായകന്‍ രവീന്ദ്ര ജെയിന്‍ അന്തരിച്ചു. മുംബൈയിലെ ലിലാവതി ആശുപത്രിയിലായിരുന്നു എഴുപത്തൊന്നുവയസുകാരനായ ജെയിന്റെ അന്ത്യം. മൂത്രാശയ സംബന്ധമായ അസുഖത്തിന് നാഗ്പുര്‍ വോക്ക്ഹാര്‍ട്ട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രവീന്ദ്ര ജെയിനിനെ കഴിഞ്ഞ ദിവസമാണ് എയര്‍ ആംബുലന്‍സ് വഴി മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ട് 4.10നായിരുന്നു അന്ത്യം.

വൃക്കയുടെ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡയാലിസിസ് നടത്തിയിരുന്നു. മലയാളത്തില്‍ മൂന്ന് ചിത്രങ്ങളിലായി 12 പാട്ടുകള്‍ക്ക് ഈണം നല്‍കിയിട്ടുണ്ട്.
യേശുദാസിന്റെ ഹിന്ദിയിലെ ഹിറ്റുകള്‍ ഏറെയും രവീന്ദ്ര ജെയിനിന്റേതായിരുന്നു. 1977-ല്‍ പുറത്തിറങ്ങിയ സുജാതയായിരുന്നു ആദ്യ ചിത്രം. സുഖം സുഖകരത്തിലെയും ആകാശത്തിന്റെ നിറത്തിലെ ഗാനങ്ങളും സംവിധാനം ചെയ്തത് രവീന്ദ്ര ജെയിനാണ്.

യേശുദാസിന്റെ എക്കാലത്തെയും മികച്ച ഹിന്ദി ഗാനങ്ങളായ ചിത്‌ചോറിന്റെ ജബ് ദീപ് ജലെ ജായെയും ഗോരി തേര ഗാവോം ബഡ പ്യാരെയും തുജൊ മേരി സുര്‍ മേയും ആജ് സെ പെഹലെയുമെല്ലാം ഒരുക്കിയത് രവീന്ദ്ര ജയിനാണ്. മലയാളത്തിന്റെ ഗാനഗന്ധര്‍വനെ ബോളിവുഡിന് പരിചയപ്പെടുത്തിയതും രവീന്ദ്ര ജെയിനാണ്. ജന്മനാ കാഴ്ചശക്തിയില്ലാതിരുന്ന രവീന്ദ്ര ജെയിന്‍ സംഗീതത്തിന്റെ അനുപമ ലോകത്തില്‍ ഉദാത്തമായി സഞ്ചരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News