കേരളത്തില്‍ വനിതാ കുറ്റവാളികള്‍ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍. പെണ്‍ഗുണ്ടകളും പെണ്‍മാഫിയകളും പ്രൊഫഷണലായി തന്നെ കളം പിടിച്ചിരിക്കുന്നു. വിവാഹത്തട്ടിപ്പും ബ്ലാക് മെയിലിങ്ങും കോടികളുടെ സാമ്പത്തിക കുറ്റകൃത്യങ്ങളും ഉള്‍പ്പെടെ സ്ത്രീകള്‍ കണ്ണികളായ സംഭവങ്ങള്‍ നിരവധിയാണ്. കഴിഞ്ഞ ദിവസം ബ്‌ളാക് മെയില്‍ കേസില്‍ കൊച്ചി പൊലീസിന്റെ പിടിയിലായ മയൂഖിയാണ് വനിതാ കുറ്റവാളികളുടെ പട്ടികയില്‍ അവസാനമെത്തിയത്. കേരളത്തില്‍ കുപ്രസദ്ധരായ ചില വനിതാ കുറ്റവാളികളെ പരിചയപ്പെടാം.
മടിക്കാലി മറിയ: പോലീസ് രേഖകളില്‍ ഉള്‍പ്പെട്ടില്ലെങ്കിലും കേരളത്തിലെ ആദ്യത്തെ വനിതാ ഗുണ്ടയെന്ന കുപ്രസിദ്ധി മടിക്കാലി മറിയയുടെ പേരിലാണ്. തിരുവനന്തപുരത്തെ തീരപ്രദേശമായ പൊഴിയൂരിലാണ് മറിയ സമൂഹത്തെ വെല്ലുവിളിച്ച് ജീവിച്ചത്. ഒരു വലിയ വ്യാജ വാറ്റ് സംഘത്തെ ഒറ്റയ്ക്ക് നയിച്ചു. പുരുഷന്‍മാരെ വെല്ലുന്ന തലയെടുപ്പോടെ പുരുഷ സംഘത്തിന്റെ നേതാവായി.
ശോഭാ ജോണ്‍: പോലീസ് രേഖകളില്‍ സംസ്ഥാനത്തെ ആദ്യ വനിതാ ഗുണ്ടയെന്ന് വിശേഷണം. ചെറുകിടാ ഗൂണ്ടായിസത്തിലൂടെ വളര്‍ന്ന് ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവായി. ശബരിമല തന്ത്രിയുടെ നഗ്നചിത്രങ്ങളെടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്തതോടെ കുപ്രദ്ധിയാര്‍ജ്ജിച്ചു. ജയിലിലും പരോളിലുമായി കഴിയുന്ന ശോഭാ ജോണ്‍ ഇപ്പോഴും പോലീസിന് സ്ഥിരം തലവേദനയാണ്.
ഡോക്ടര്‍ ഓമന: കാമുകനെ വെട്ടിനുറുക്കി സ്യൂട്ട് കെയ്‌സിലാക്കി നാടിന്റെ പല ഭാഗങ്ങളില്‍ ഉപേക്ഷിച്ച കൊടും കുറ്റവാളി. 1996 ജൂലായ് 11 നാണ് കണ്ണൂര്‍ സ്വദേശിനിയായ ഡോക്ടര്‍ ഓമന കാമുകനെ കൊന്ന് നാടിനെ ഞെട്ടിച്ചത് 2001-ല്‍ പരോളിലിറങ്ങിയ ഓമന തിരികെ വന്നില്ല. ഇന്റര്‍പോള്‍ തിരയുന്ന പിടികിട്ടാപ്പുളളി.
സാറാമ്മ തോമസ്: സാറാ വില്യംസ് എന്നും അറിയപ്പെടുന്നു. സാമ്പത്തിക കുറ്റക്യത്യത്തിലെ പ്രതി. വഞ്ചന, മോഷണം, അതിക്രമിച്ച് കടക്കല്‍ എന്നീകുറ്റങ്ങളാണ് പുനലൂര്‍ സ്വദേശി സാറാമ്മ തോമസിനെതിരെയുള്ളത്. വിദേശത്തേക്ക് കട
ന്ന ഇവരെപറ്റി 15 വര്‍ഷമായി വിവരമില്ല. ഇന്റര്‍പോള്‍ തിരയുന്ന മലയാളി വനിത.
കല്ലുവാതുക്കല്‍ താത്ത: കോളിളക്കം സൃഷ്ടിച്ച കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസിലെ ഒന്നാം പ്രതിയാണ് ഹയറുന്നീസ എന്ന കല്ലുവാതുക്കല്‍ താത്ത. 2000 ഒക്ടോബര്‍ 21 ശനിയാഴ്ച രാത്രി കൊല്ലം ജില്ലയിലെ കല്ലുവാതുക്കല്‍, പള്ളിക്കല്‍ പ്രദേശങ്ങളിലായിരുന്നു നാടിനെ നടുക്കിയ വിഷമദ്യ ദുരന്തം. തടവില്‍ കഴിയവെ 2009 മാര്‍ച്ച് 31 ന് അസുഖ ബാധിതയായി മരിച്ചു.
സൗദ: ജോലി വാഗാദാനം ചെയ്ത് യുവതികളെ വിദേശത്ത് കൊണ്ടുപോയി പെണ്‍വാണിഭ സംഘത്തിന് കൈമാറിയ സംഭവത്തിന്റെ ആസൂത്രക. ഷാര്‍ജ പെണ്‍വാണിഭ കേസ് എന്ന പേരില്‍ കേരളം ചര്‍ച്ച ചെയ്ത കേസില ഒന്നാം പ്രതി. സൗദയേയും രണ്ടാം പ്രതി അഹമ്മദ് കബീറിനേയും കോടതി 5 വര്‍ഷം തടവിനു വിധിച്ചു.
ലതാ നായര്‍: പ്രമാദമായ കവിയൂര്‍, കിളിരൂര്‍ പീഡനക്കേസുകളിലെ ഇടനിലക്കാരി. അനഘ എന്ന പതിമൂന്ന് വയസുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിചേര്‍ത്തു. 2004 സപ്തംബര്‍ 27-നാണ് കവിയൂരില്‍ അനഘ പിതാവ് നാരായണന്‍ നമ്പൂതിരി, അമ്മ ശോഭന, സഹോദരങ്ങളായ അഖില, അക്ഷയ് എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് തുടരുന്നു.
ഷെറിന്‍: ചെങ്ങന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കാരണവര്‍ കൊലക്കേസിലെ പ്രതി. 2009 ഒക്ടോബര്‍ ഏഴിന് രാത്രിയാണ് അമേരിക്കന്‍ മലയാളിയായ ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കാരണവരുടെ മരുമകളായ ഷെറിന്‍ അവിഹിത കാമുകനുമായി ചേര്‍ന്ന് പണത്തിനു വേണ്ടി കൊലപാതകം നടത്തിയെന്നാണ് കേസ്.
സിസ്റ്റര്‍ സെഫി: സിസ്റ്റര്‍ അഭയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്കൊപ്പം കുറ്റകൃത്യങ്ങളില്‍ പങ്കുചേര്‍ന്ന വ്യക്തിയാണ് സിസ്റ്റര്‍ സെഫിയെന്ന് സി.ബി.ഐ. ആരോപിക്കുന്നു. കന്യകാത്വ പരിശോധനയുമായി ബന്ധപ്പെട്ടും നിയമ നടപടികളില്‍ ഇടം പിടിച്ചു. അഭയയുടെ മരണത്തെപ്പറ്റി ഉത്തരം കിട്ടാത്തതിനാല്‍ സിസ്റ്റര്‍ സെഫിക്കെതിരേയുളള പരാതികള്‍ ആരോപണങ്ങളായിത്തന്നെ നിലനില്‍ക്കുന്നു.
ഫിറമോസ സെബാസ്റ്റ്യന്‍: സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ എയര്‍ഹോസ്റ്റസ്. കളളക്കടത്തുസംഘവുമായി ചേര്‍ന്ന് വിമാനത്താവളങ്ങള്‍ വഴി ഫിറമോസ കടത്തിയത് കോടികള്‍ വിലമതിക്കുന്ന സ്വര്‍ണം. ഫിറമോസ സെബാസ്റ്റ്യനോപ്പം സന്തതസഹചാരിയായ റാഹിലയും പിടിയിലായി. ഇരുവര്‍ക്കുമെതിരേ കോഫേപോസ നിയമം ചുമത്തി.
സരിത: കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ സോളാര്‍ കേസിലൂടെ കൂപ്രദ്ധയായിത്തീര്‍ന്നു. സാമ്പത്തിക തട്ടിപ്പും ലൈംഗികാപവാദങ്ങളും നിറഞ്ഞതാണ് സരിത എസ് നായരുടെ ജീവിതം. ജയില്‍ വാസത്തിനിടെ പരാതികളില്‍ മിക്കതും ഒത്തുതീര്‍ത്തു. വാക്ചാതുര്യത്തിലൂടെയും അണിഞ്ഞൊരുങ്ങലിലൂടെയും ശ്രദ്ധനേടി. വിവാദങ്ങള്‍ തുടര്‍ക്കഥ.
ബിന്ധ്യാസും റുക്‌സാനയും: കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി അത് വച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം. സമ്പന്നരെ ബ്‌ളാക് മെയില്‍ ചെയ്ത് സംഘാംഗങ്ങളുമായി ചേര്‍ന്ന് പണം തട്ടുന്നു. കേസിലെ പ്രതികള്‍ എംഎല്‍എ ഹോസ്റ്റല്‍ ഒളിത്താവളമാക്കിയത് രാഷ്ട്രീയ ബന്ധങ്ങള്‍ തെളിയിക്കുന്നു.
കവിതാ പിളള: മെഡിക്കല്‍ സീറ്റ് തട്ടിപ്പിലൂടെ കുപ്രസിദ്ധ. ലഹരിമരുന്നുകേസിലെ പ്രതികളുമായ ബന്ധം. പലരില്‍നിന്നായി തട്ടിയെടുത്തത് കോടികള്‍. കേസുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി നല്‍കിയെന്നും ആരോപണം. പത്തിലധികം കേസുകള്‍.
നസീമ: വീട്ടുകാരെ മയക്കുമരുന്നു നല്‍കി കൊള്ള നടത്തുന്ന വിരുത. അടുക്കള ജോലിക്കാരി ചമഞ്ഞ് വീടുകളിലെത്തി വിശ്വാസ്യത വരുത്തി തട്ടിപ്പ്. പരപ്പനങ്ങാടി സ്വദേശിനി. മാനസിക രോഗം അഭിനയിച്ച് രക്ഷപെടാന്‍ ശ്രമം. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഭിത്തി തുരന്ന് രക്ഷപ്പെട്ടെങ്കിലും പിടിയിലായി.
ശാലിനി: വിവാഹ തട്ടിപ്പുകാരി. കേരളത്തിന് പുറത്തും ശാലിനി തട്ടിപ്പ് നടത്തിയിട്ടുണ്ട്. വെറും ഏഴാംക്ലാസ്സ് വിദ്യാഭ്യാസം. പുനര്‍വിവാഹ പരസ്യങ്ങള്‍ വഴി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തി സ്വര്‍ണവും പണവുമായി മുങ്ങുന്നതില്‍ വിദഗ്ദ്ധ. 50ല്‍ അധികം കേസുകളിലെ പ്രതി
സുറുമി: കോട്ടയം സ്വദേശിനി. മുത്തശിയുടെ കണ്ണില്‍ കുരുമുളകു സ്‌പ്രേയടിച്ച് സ്വര്‍ണമാല കവര്‍ന്ന കേസില്‍ പിടിയിലായതോടെ ശ്രദ്ധേയ. സ്പിരിറ്റു കടത്തിലും കുഴല്‍പ്പണം കടത്തുന്നതിലും വിദഗ്ദ്ധ. വാഹന പരിശോധനകളില്‍ പോലീസിനെ വ!ഴിതെറ്റിക്കാന്‍ മാഫിയ സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
ലീന മരിയ പോള്‍: പങ്കാളിയുമായി ചേര്‍ന്ന് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലായാളി സിനിമാതാരം. ചങ്ങനാശ്ശേരിക്കാരിയാണ് ലീന മരിയ പോള്‍. വിദ്യാഭ്യാസം ദുബായില്‍. മോഹന്‍ലാല്‍ നായകനായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലടക്കം പത്തില്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ടു. കൊച്ചി ഉള്‍പ്പടെ മെട്രോ നഗരങ്ങളില്‍ തട്ടിപ്പ് നടത്തി ആഡംബര ജീവിതം.
അനുശാന്തി: ഭര്‍ത്താവിനെയും കുഞ്ഞിനെയും കൊല്ലാന്‍ കാമുകനൊപ്പം പദ്ധതിയിട്ട ടെക്‌നോപാര്‍ക്ക് ജീവനക്കാരി. 2014 ഏപ്രിലില്‍ ആറ്റിങ്ങലിലാണ് സംഭവം. ടെക്‌നോപാര്‍ക്കിലെ സഹ പ്രവര്‍ത്തകനായ നിനോ മാത്യുവുമൊത്ത് ജീവിക്കാനാണ്, മനഃസാക്ഷി മരവിക്കുന്ന കുറ്റകൃത്യത്തിന് അനുശാന്തി കൂട്ടുനിന്നത്.
റാണി: തിരുവാണിയൂരില്‍ 2013 ഒക്ടോബറിലായിരുന്നു നാല് വയസ്സുള്ള മകളെ കൊല്ലാന്‍ റാണി കാമുകന്‍മാര്‍ക്കു കൂട്ടുനിന്നത്. കാമുകന്‍മാര്‍ മകളെ ക്രൂരമായി മര്‍ദിച്ചു കൊന്ന് കുഴിച്ചിട്ടു. റാണി ഒന്നുമറിയാത്തവളെ പോലെ കുഞ്ഞിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കി.
മിത്ര സൂസന്‍: ക്വട്ടേഷന്‍ റാണി എന്ന് അപരനാമം. യുവാവിനെ കൊലപ്പെടുത്താന്‍ കൊളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വട്ടേഷന്‍ നല്‍കുകയും സംഘത്തിന് സഹായം ചെയ്തു നല്‍കുകയും ചെയ്തു. 2012ല്‍ പത്തനംതിട്ട പോലീസില്‍ മിത്ര സൂസനെതിരേ കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here