തിരുവനന്തപുരം: ശാശ്വതികാനന്ദ സ്വാമിയുടെ കൊലപാതകത്തിന് പിന്നില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമാണെന്ന ഡോ. ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണം. ബിജു രമേശ് പറഞ്ഞ പ്രിയനെ അറിയില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ശാശ്വതികാനന്ദ സ്വാമിയെ കൊന്നതാണെങ്കില്‍ അക്കാര്യം അന്വേഷിക്കണമെന്ന് സ്വാമിയുടെ സഹോദരന്‍ രാജന്‍ പീപ്പിളിനോട്. ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ പരിശേധിക്കണമെന്നും രാജന്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു. പീപ്പിളിന്റെ ന്യൂസ് ന്‍ വ്യൂസില്‍ പ്രതികരിക്കുകയായിരുന്നു രാജന്‍.
ശാശ്വതീകാനന്ദയുടെ മരണത്തില്‍ അന്വേഷണം ആകാമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജെആര്‍ പത്മകുമാര്‍ പ്രതികരിച്ചു. കേസ് കൈകാര്യം ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ ഒന്നും ചെയ്യാത്തവരാണ് ആരോപണത്തിന് പിന്നിലെന്നും ജെആര്‍ പത്മകുമാര്‍ പറഞ്ഞു. ബിജു രമേശിന്റെ പ്രതികരണത്തില്‍ പ്രതികരിക്കാനില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആരോപണങ്ങളില്‍ പുതുമയില്ലെന്ന് എസ്എന്‍ഡിപി യോഗം നേതാവ് അഡ്വ. മഞ്ചേരി രാജന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here