ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് രണ്ടാം തോല്‍വി; പൂനെ സിറ്റി എഫ്‌സിയുടെ ജയം സെല്‍ഫ് ഗോളില്‍

പൂനെ: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പൊരുതിക്കളിച്ചിട്ടും സംഭവിച്ച ചെറിയ പിഴവിന്റെ വില വലുതായിരുന്നു. ഹോം ഗ്രൗണ്ടില്‍ ഭാഗ്യം തുണച്ചതുകൊണ്ട് മാത്രം വിജയം പൂനെ എഫ്‌സിക്കൊപ്പം നിന്നു. റാള്‍ട്ടെയുടെ സെല്‍ഫ് ഗോളിലായിരുന്നു പൂനെയുടെ ജയം. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ സെല്‍ഫ് ഗോള്‍.

ആദ്യ മിനുട്ട് മുതല്‍ ആവേശകരമായ കളിയാണ് ഇരു ടീമുകളും പുറത്തെടുത്തത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനായിരുന്നു കളിയില്‍ മുന്‍തൂക്കം. ഹോം ഗ്രൗണ്ടായിരുന്നിട്ടും അവസരങ്ങള്‍ മുതലാക്കുന്നതില്‍ പൂനെയ്ക്കും പിഴച്ചു. ഗോള്‍ രഹിതമായാണ് ആദ്യ പകുതി പിന്നിട്ടത്.
ആദ്യ പത്ത് മിനുട്ടിനുള്ളില്‍ മികച്ച മൂന്ന് ഗോള്‍ അവസരങ്ങളാണ് യുണൈറ്റഡ് തുറന്നത്. എന്നാല്‍ അവസരം മുതലാക്കാന്‍ അവര്‍ക്കായില്ല.

തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പൂനെയ്ക്ക് ആറു പോയിന്റായി. രണ്ട് മത്സരങ്ങളും തോറ്റ നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News